എല്‍ഐസിയില്‍ അവകാശികളില്ലാതെ കിടക്കുന്നത് 21,539 കോടി രൂപ
എല്‍ഐസിയില്‍ അവകാശികളില്ലാതെ കിടക്കുന്നത് 21,539 കോടിയിലേറെ രൂപയെന്ന് റിപ്പോര്‍ട്ട്. 2021 സെപ്റ്റംബറിലെ കണക്കുപ്രകാരമാണിത്.
പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കുള്ള നടപടികളുടെ ഭാഗമായി സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ക്ക് നല്‍കിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
2019 സാമ്പത്തിക വര്‍ഷത്തില്‍ 13,843.70 കോടി രൂപയായിരുന്നു. 2020-ല്‍ 16,052.65 കോടിയായും 2021-ല്‍ 18,495.32 കോടി രൂപയുമായാണ് തുക ഉയര്‍ന്നത്. ക്ളെയിം ചെയ്യാത്ത തുക അതിന്റെ പലിശയുമാണ് ഇത്.
രാജ്യത്തെ കോടിക്കണക്കിനു വരുന്ന പോളിസി ഉടമകള്‍ക്ക് അവകാശപ്പെട്ടതാണ് ഈ തുക. കാലാവധി പൂര്‍ത്തിയായശേഷം തുക സ്വീകരിക്കാതിരിക്കുകയോ, പോളിസി ഉടമയുടെ മരണശേഷം കുടുംബാംഗങ്ങള്‍ ക്ളെയിം അവകാശപ്പെടാതിരിക്കുകയോ ചെയ്യുന്നതാണ് ഇങ്ങനെ സംഭവിക്കുന്നത്.
ആയിരം രൂപയോ അതില്‍ കൂടുതലോ തുക ക്ളെയിം ചെയ്തിട്ടില്ലെങ്കില്‍ അക്കാര്യം വെബ്സൈറ്റില്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ പ്രസിദ്ധീകരിക്കണണെന്ന് നിര്‍ദ്ദേശമുണ്ട്.
10 വര്‍ഷമായിട്ടും ക്ളെയിം ചെയ്തില്ലെങ്കില്‍ ആ തുക മുതിര്‍ന്ന പൌരന്മാരുടെ ക്ഷേമനിധിയിലേക്ക് മാറ്റുകയാണ് ചെയ്യുക.

