അമേരിക്കയും റഷ്യയും പരസ്പരം വെടിയുതിര്‍ത്താല്‍ അത് ലോകമഹായുദ്ധമാകും; ബൈഡന്
വാഷിംഗ്ടണ്‍ : യുക്രൈനിലെ സംഭവ വികാസങ്ങളെപ്പറ്റി രൂക്ഷമായി പ്രതികരിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡന് .
അമേരിക്കയും റഷ്യയും പരസ്പരം വെടിയുതിര്‍ത്താല്‍ അത് ലോകമഹായുദ്ധമാകും, ബൈഡന് മുന്നറിയിപ്പ നല്കി. എന്‍ .ബി.എസ്. ന്യുസിനു നല്കിയ അഭിമുഖത്തിലാണ് ബൈഡന്റെ പ്രതികരണം. യുക്രൈനിലെ അമേരിക്കന്‍ പൌരന്മാരോട് 18 മണിക്കൂറുകള്‍ക്കുള്ളില്‍ നാട്ടിലേക്ക് മടങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു.
മുന്‍ സോവിയറ്റ് യൂണിയിന് രാജ്യമായ യുക്രൈനിനെ റഷ്യ ഏതു നിമിഷവും ആക്രമിച്ചേക്കാമെന്നും ബൈഡന് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്നുമായാണ് നമ്മുടെ ഇടപാട്. അത് വളരെ വ്യത്യസ്തമായ ഒരു സാഹചര്യമാണ്. കാര്യങ്ങള്‍ പെട്ടന്നു ഭ്രാന്തമായേക്കാം അദ്ദേഹം വ്യക്തമാക്കി.
റഷ്യന്‍ അധിനിവേശമുണ്ടായാലും അമേരിക്കന്‍ പൌരന്മാരെ ഒഴിപ്പിക്കാന്‍ യുക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്നു ബൈഡന് നേരത്തെ അറിയിച്ചിരുന്നു. ശീതയുദ്ധത്തിനുശേഷം റഷ്യ അമേരിക്ക നയതന്ത്രബന്ധം ഏറ്റവും മോശമായ കാലമാണിത്. യുക്രൈനുമായുള്ള അതിര്‍ത്തിക്കടുത്തുള്ള ഡസന്‍ കണക്കിനു യുദ്ധ ബ്രിഗേഡുകളില്‍ ഏകദേശെ 1,30,000 റഷ്യന്‍ സൈനികരുടെ സംഘമുണ്ടെന്നു യു.എന്‍ . കണക്കാക്കുന്നു.
യുക്രൈന് ആക്രമിച്ചാല്‍ റഷ്യ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസ് ആവര്‍ത്തിച്ച് മുന്നറിയിപ്പു നല്കി. യുക്രൈനിന്റെ പരമാധികാരവും സ്വാതന്ത്ര്യവും മാനിക്കാനും മേഖലയിലെ സംഘര്‍ഷത്തിനു പരിഹാരം കാണാനും റഷ്യ തയ്യാറാകണമെന്ന് ട്രൂസ് ആവശ്യപ്പെട്ടിരുന്നു.
അതേ സമയം പാശ്ചാത്യ രാജ്യങ്ങളുടെ ക്ളാസ് ആവശ്യമില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്ഗോവ് താക്കീതിന്റെ സ്വരത്തില്‍ മറുപടിയും നല്കി.
എന്തായാലും ലോകത്തിന്റെ എല്ലാ കണ്ണുകളും യുക്രൈനിലേക്കാണ്. ബൈഡന് പറഞ്ഞതുപോലെ ഒരു യുദ്ധമുണ്ടായാല്‍ അത് ലോകമഹായുദ്ധമാകും. ബൈബിള്‍ പ്രവചനം പോലെ മൂന്നാം ലോകമഹായുദ്ധം.

