സ്വന്തം കുഞ്ഞിനെ തൊട്ടാല്‍ അമ്മയ്ക്ക് അലര്‍ജി; ശരീരം ചൊറിഞ്ഞു പൊട്ടുന്നു

സ്വന്തം കുഞ്ഞിനെ തൊട്ടാല്‍ അമ്മയ്ക്ക് അലര്‍ജി; ശരീരം ചൊറിഞ്ഞു പൊട്ടുന്നു

Breaking News Europe

സ്വന്തം കുഞ്ഞിനെ തൊട്ടാല്‍ അമ്മയ്ക്ക് അലര്‍ജി; ശരീരം ചൊറിഞ്ഞു പൊട്ടുന്നു
ലണ്ടന്‍ ‍: സ്വന്തം കുഞ്ഞിനെ തൊട്ടാല്‍ ശരീരം ചൊറിഞ്ഞു പൊട്ടുന്ന അവസ്ഥയില്‍ ഒരു യുവതി. ഇംഗ്ളണ്ടിലെ ഹാംഷെയറില്‍ ജീവിക്കുന്ന ഫിയോണ ഹൂകെര്‍ (32) എന്ന അമ്മയ്ക്കാണ് നിര്‍ഭാഗ്യകരമായ ഈ അവസ്ഥ.

ലോകത്തിലെ 50,000 സ്ത്രീകളില്‍ ഒരാളെ മാത്രം ബാധിക്കുന്ന അപൂര്‍വ്വ രോഗാവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
31 ആഴ്ച ഗര്‍ഭിണിയായിരുന്നപ്പോഴാണ് ആദ്യമായി ഇത്തരത്തില്‍ വയറില്‍ ചൊറിച്ചിലും ചുവന്ന വലിയ പാടുകളും അനുഭവപ്പെട്ട് തുടങ്ങിയതെന്ന് ഫിയോണ പറയുന്നു.

പിന്നീട് ഇത് കൂടിക്കൂടി വന്നു. മകനെ പ്രസവിച്ചശേഷവും വയറിലാകെ ചൊറിച്ചിലും ചുവന്ന പാടുകളും കുമിളകളും നിറഞ്ഞു. പരിഹാരം തേടി യുവതി ചര്‍മ്മ രോഗവിദഗ്ദ്ധനെയാണ് ആദ്യം സമീപിച്ചത്. സ്റ്റിറോയ്ഡ് ക്രീം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചു.

പ്രസവിച്ച് 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും പാടുകളും കുമിളകളും പ്രത്യക്ഷപ്പെട്ടു. കുഞ്ഞിനെ പിടിക്കുന്നിടത്തെല്ലാം ശരീരത്തില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടാനും ഇത് ചൊറിഞ്ഞുപൊട്ടാനും തുടങ്ങി. മാസങ്ങളോളം ഈ അവസ്ഥ തുടര്‍ന്നു. പംഫിഗോയിഡ് ഗസ്റ്റോനിസ് എന്ന രോഗമാണിതെന്നും പിന്നീട് കണ്ടെത്തി.

ഫിയോണയുടെ ശരീരം അവളുടെ മകന്റെ ഡിഎന്‍എയിലെ ഒരു ജീനിനോടു പ്രതികരിക്കുകയാണ് ചെയ്യുന്നത്. ഇതോടെ രോഗപ്രതിരോധ സംവിധാനം ആ ശരീരത്തെ ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണിതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അലര്‍ജി നിയന്ത്രണ വിധേയമാക്കാന്‍ ശക്തമായ അളവില്‍ സ്റ്റിറോയിഡു കഴിക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ക്രീമുകളും ഉപയോഗിച്ചു. ആദ്യ മാസത്തിനുശേഷം അലര്‍ജി കുറഞ്ഞു തുടങ്ങി. എന്നാല്‍ ക്രീമുകള്‍ ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കേണ്ടിവരുന്നുണ്ടെന്നു ഫിയോണ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.