യുക്രൈന് : ആക്രമണത്തിനായി റഷ്യ, നേരിടാനായി അമേരിക്ക, ലോകം ഭീതിയില്‍
വാഷിംഗ്ടണ്‍ : യുക്രൈന് അതിര്‍ത്തിയില്‍ വന്‍ തോതില്‍ സൈനികരെയും പടക്കോപ്പും വിന്യസിച്ച് റഷ്യ; നേരിടാനായി അമേരിക്കയും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.
റഷ്യ യുക്രൈനെ ആക്രമിക്കുവാന്‍ തയ്യാറെടുക്കുന്നതായും അതിര്‍ത്തിയിലേക്ക് ആയിരക്കണക്കിന് സൈനികരെയും പടക്കോപ്പുകളും വിന്യസിച്ചതിന്റെ സാറ്റ്ലൈറ്റ് ദൃശ്യങ്ങള്‍ അടക്കമാണ് പുറത്തു വന്നത്. ഇതിനു പിന്നാലെ ഏകദേശം 85,000 സൈനികരെ വിന്യസിക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
നാറ്റോ സേനയും എത്തിയതോടെ നിലവിലെ സാഹചര്യം വലിയ ആശങ്കകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതോടെ ലോകം ഭീതിയിലാണ്. യുക്രൈന്റെ പേരില്‍ നടക്കുന്ന സംഘര്‍ഷം ആളിക്കത്തി ഒരു യുദ്ധമായി തുടങ്ങി അത് മൂന്നാം ലോകമഹായുദ്ധത്തിനുള്ള കേളി രംഗമായി തീരുമോ എന്നു ഭയക്കുന്നവരുമുണ്ട്.
മൂന്നാം ലോകമഹായുദ്ധത്തില്‍ പ്രധാനപ്പെട്ട രാഷ്ട്രം റഷ്യയാണെന്ന് വിശുദ്ധ ബൈബിളും സൂചന നല്‍കുന്നുണ്ട്. ഇപ്പോള്‍ വലിയ സൈനിക വിന്യാസമാണ് ക്രിമിയായിലും റഷ്യയുടെ അടുത്ത സഖ്യ രാഷ്ട്രമായ ബലാറസിലും കാണാന്‍ കഴിയുന്നത്. സൈനികര്‍ മാത്രമല്ല, ആയുധങ്ങള്‍ .
കവചങ്ങള്‍ , പീരങ്കികള്‍ എന്നിവയുടെ വന്‍ ശേഖരവും ഇതില്‍പ്പെടുന്നു. ഇവയില്‍ പലതും ദൂരെയുള്ള സ്ഥലങ്ങളില്‍നിന്ന് ട്രെയിനില്‍ കയറ്റിയാണ് എത്തിച്ചതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
2014-ല്‍ റഷ്യ പിടിച്ചെടുത്ത യുക്രൈനിയന്‍ പ്രദേശമായ ക്രിമിയയിലും ഒരു ലക്ഷത്തിലധികം സൈനികരെ വിന്യസിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

