പബ്ജിയില്‍ വിശ്വസിച്ച് 14 കാരന്‍ അമ്മയെയും സഹോദരങ്ങളെയും കൊന്നു; പാക്കിസ്ഥാനില്‍ നിരോധനം

പബ്ജിയില്‍ വിശ്വസിച്ച് 14 കാരന്‍ അമ്മയെയും സഹോദരങ്ങളെയും കൊന്നു; പാക്കിസ്ഥാനില്‍ നിരോധനം

Breaking News Top News

പബ്ജിയില്‍ വിശ്വസിച്ച് 14 കാരന്‍ അമ്മയെയും സഹോദരങ്ങളെയും കൊന്നു; പാക്കിസ്ഥാനില്‍ നിരോധനം
ഇസ്ളാമബാദ്: പബ്ജി ഗെയിമിന് അടിമപ്പെട്ട കൌമാരക്കാരന്‍ നാല് കുടുംബാംഗങ്ങളെ കൊന്ന സംഭവത്തെത്തുടര്‍ന്ന് പാക്കിസ്ഥാനില്‍ ഗെയിമിനു നിരോധനം ഏര്‍പ്പെടുത്തി.

പഞ്ചാബ് പ്രവിശ്യയിലെ ലാഹോറില്‍ ജനുവരി 18-നായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. അലി സെയ്ന്‍ എന്ന 14 കാരനാണ് അമ്മയെയും രണ്ട് സഹോദരിമാരെയും സഹോദരനെയും വെടിവെച്ചു കൊലപ്പെടുത്തിയത്. ആരോഗ്യ പ്രവര്‍ത്തകയായ നഹിദ് മുബാറക് (45), സഹോദരന്‍ തൈമൂര്‍ (22), 17,11 വയസ്സുള്ള രണ്ട് സഹോദരിമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

പബ്ജി ഗെയിമില്‍ സംഭവിക്കുന്നതുപോലെ വെടിവെച്ച് കൊന്നാലും അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന വിശ്വാസത്തിലാണ് സെയ്ന്‍ സ്വന്തം അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തിയതെന്ന് പോലീസുദ്യോഗസ്ഥര്‍ പറയുന്നു.

തുടര്‍ച്ചയായി ഗെയിം കളിച്ചത് തന്നെ അക്രമസക്തനാക്കിയെന്നും ഇതേത്തുടര്‍ന്നാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിച്ചതായും പോലീസ് പറഞ്ഞു. ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇതെന്നും ഗെയിം നിരോധിക്കുന്നതിനായി ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതായും പോലീസ് അറിയിച്ചു.

ഗെയിമിലെ അക്രമാസക്തമായ ഉള്ളടക്കത്തെക്കുറിച്ച് പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ ടെലികോം അതോറിറ്റി നേരത്തെ പബ്ജി താല്‍ക്കാലികമായി നിരോധിച്ചിരുന്നു. നിലവില്‍ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ പബ്ജി ഗെയിമിനു നിരോധനമുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.