ന്യൂസ് പേപ്പറുകളില്‍ പൊതിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതിന് വിലക്ക്

ന്യൂസ് പേപ്പറുകളില്‍ പൊതിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതിന് വിലക്ക്

Breaking News Health India

ന്യൂസ് പേപ്പറുകളില്‍ പൊതിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതിന് വിലക്ക്

മുംബൈ: ന്യൂസ്പേപ്പറുകളില്‍ പൊതിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതിന് വിലക്ക്. മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് വിലക്കേര്‍പ്പെടുത്തിയത്.

ന്യൂസ് പേപ്പറില്‍ ഉപയോഗിക്കുന്ന മഷി ആരോഗ്യത്തിന് ഹാനികരമാകുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട കര്‍ശന നിര്‍ദ്ദേശം ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കി.

മഹാരാഷ്ട്രയില്‍ വട, പാവ്, പോഹ, മധുരപലഹാരങ്ങള്‍ ‍, ഭേല്‍ മുതലായവ ന്യൂസ്പേപ്പറുകളില്‍ പൊതിഞ്ഞാണ് സാധാരണയായി നല്‍കുന്നത്.

ചൂടോടെ ഭക്ഷ്യവസ്തുക്കള്‍ ന്യൂസ്പേപ്പറുകളില്‍ പൊതിഞ്ഞ് നല്‍കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ഫുഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

2016-ല്‍ ഇതേ നിര്‍ദ്ദേശം ഭക്ഷ്യവകുപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് കര്‍ശന ഉത്തരവാക്കി മാറ്റിയിരുന്നില്ല. മാത്രമല്ല, നിര്‍ദ്ദേശത്തിനുശേഷവും പല ഭക്ഷ്യ സ്റ്റാളുകളും ന്യൂസ് പേപ്പറുകളില്‍ പൊതിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഉത്തരവിറക്കിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.