ആക്രമണങ്ങളില്‍നിന്നും രക്ഷപെടണോ? ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിക്കേണ്ടെന്ന് പോലീസ്

ആക്രമണങ്ങളില്‍നിന്നും രക്ഷപെടണോ? ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിക്കേണ്ടെന്ന് പോലീസ്

Breaking News India

ആക്രമണങ്ങളില്‍നിന്നും രക്ഷപെടണോ? ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിക്കേണ്ടെന്ന് പോലീസ്

ബംഗളുരു: കര്‍ണാടകയില്‍ സംഘപരിവാര്‍ ആക്രമണങ്ങളില്‍നിന്ന് രക്ഷപെടാന്‍ഉള്ള വിചിത്ര മാര്‍ഗ്ഗം നിര്‍ദ്ദേശിച്ച് പോലീസ്.

ബെലഗവിയിലെ ക്രൈസ്തവരോടാണ് പോലീസിന്റെ മുന്നറിയിപ്പ്. സംഘപരിവാറുകാരുടെ ആക്രമണം ഉണ്ടാകും ഇതില്‍നിന്നും രക്ഷപെടാന്‍ ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥനാ യോഗങ്ങള്‍ ഒഴിവാക്കണമെന്ന് പോലീസ് 25-ഓളം പാസ്റ്റര്‍മാരെ വിളിച്ചു വരുത്തി നിര്‍ദ്ദേശം നല്‍കി.

അക്രമികളെ പിടിക്കുന്നതിനു പകരം ഇരകളോട് വീട്ടിലിരിക്കാന്‍ പറയുന്നത് തെറ്റായ സന്ദേശമാണെന്നും പോലീസ് ആക്രമണത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ക്രൈസ്തവ സംഘടനകള്‍ ചൂണ്ടിക്കാട്ടി.

സംഘപരിവാറുകാര്‍ ആക്രമിക്കുമെന്നും നിങ്ങളെ സംരക്ഷിക്കുവാന്‍ ഞങ്ങള്‍ക്കാകില്ലെന്നും പോലീസ് പറഞ്ഞതായി പാസ്റ്റര്‍ തോമസ് ജോണ്‍സണ്‍ പറഞ്ഞു.

നിരവധി പാസ്റ്റര്‍മാര്‍ വാടക കെട്ടിടങ്ങളിലാണ് ആരാധനകളും പ്രാര്‍ത്ഥനാ യോഗങ്ങളും നടത്തുന്നത്. ഫുള്‍ ഗോസ്പല്‍ ചര്‍ച്ചിന്റെ നിരവധി പാസ്റ്റര്‍മാര്‍ ബെലഗാവിയിലുണ്ട്.

അവര്‍ക്ക് സ്വന്തമായി ആരാധനാലയങ്ങളില്ല. പാസ്റ്റര്‍ ജോണ്‍സണ്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.