വയണയിലയുടെ ആരോഗ്യ ഗുണങ്ങള്‍

വയണയിലയുടെ ആരോഗ്യ ഗുണങ്ങള്‍

Breaking News Health

വയണയിലയുടെ ആരോഗ്യ ഗുണങ്ങള്‍
വയണയിലകൊണ്ട് പലഹാരം ഉണ്ടാക്കി കഴിക്കുന്നത് മലയാളികള്‍ക്ക് ശീലമാണ്. അതുപോലെ വയണയില ഭക്ഷണത്തിനു രുചിയും മണവും നല്‍കുന്നു.

പരിമിതമായ അളവില്‍ വയണയില പതിവായി ചേര്‍ക്കുന്നത് വിഭവങ്ങള്‍ക്ക് സ്വാദും രുചിയും നല്‍കുന്നതു മാത്രമല്ല വയറുവേദന, ദഹനനാളത്തിലെ അണുബാധ, വായുകോപം, വയറിളക്കം, മലബന്ധം എന്നിവയില്‍നിന്നും ആശ്വാസം നല്‍കുന്നതിനും ഉതകുന്നു.

വയണയിലയിലെ ആന്റി ബാക്ടീരിയല്‍ പ്രവര്‍ത്തനം അണുബാധയെ ചെറുക്കുന്നതിനും നിരവധി ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സഹായകരമാണ്.

വയണയിലയിട്ട് തിളപ്പിച്ച വെളളത്തിന്റെ നീരാവി ശ്വസിക്കുന്നത് ശ്വാസകോശത്തിലെ ദോഷകരമായ ബാക്ടീരിയകളെ അകറ്റാനും നെഞ്ചിലെ കഫക്കെട്ട്, ആസ്മ ലക്ഷണങ്ങള്‍ ‍, ശ്വസന പ്രശ്നങ്ങള്‍ എന്നിവയ്ക്കും പരിഹാരമാണ്.

വയണയില ഉപയോഗിക്കുന്നതുമൂലം ഹൃദയത്തിന്റെ പ്രവര്‍ത്തനവും ഹൃദയപേശികളുടെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നതു കൂടാതെ കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് തടയാനും പ്രമേഹം തടയാനും കഴിയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.