രാജ്യത്തെ ക്രിസ്ത്യാനികളുടെയും മുസ്ളീങ്ങളുടെയും പൌരത്വം റദ്ദാക്കണമെന്നു പറഞ്ഞ ജഗദ്ഗുരു വീട്ടു തടങ്കലില്‍
രാജ്യത്ത് ന്യൂനപക്ഷ അസഹിഷ്ണത വിളമ്പി വിവാദത്തിലായ ജഗദ്ഗുരു വീട്ടു തടങ്കലില്‍ .
ഇന്ത്യയിലെ ക്രിസ്ത്യാനികളുടെയും മുസ്ളീങ്ങളുടെയും പൌരത്വം റദ്ദാക്കി രാജ്യത്തെ ഹ്നിദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ അയോദ്ധ്യയിലെ സരയു നദിയില്‍ ജലസമാധിയടയും എന്നു പ്രഖ്യാപിച്ച ജഗദ്ഗുരു പരമഹന്‍സ ആചാര്യ മഹാരാജാവിനെയാണ് വീട്ടു തടങ്കലിലാക്കിയത്.
കഴിഞ്ഞ ആഴ്ച അയോദ്ധ്യയില്‍വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു ഈ വിവാദ പ്രഖ്യാപനം നടത്തിയത്. ഈ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ തന്റെ മൂക്ക് സരയു നദിയില്‍ മുക്കുമെന്ന് ഒരു വെള്ള ക്യാനും പിടിച്ച് ഇദ്ദേഹം വീഡിയോയില്‍ പറയുന്നത് വൈറലായിരുന്നു.
ഒക്ടോബര്‍ 2-നു ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കണമെന്നായിരുന്നു ഭീഷണി മുഴക്കിയത്. മുമ്പും ഇയാള്‍ ചിതയൊരുക്കി സമാനമായ ഭീഷണി മുഴക്കിയിരുന്നു.
തുടര്‍ന്നു പോലീസ് എത്തി ഇദ്ദേഹത്തെ വീട്ടു തടങ്കലില്‍ ആക്കുകയായിരുന്നു.

