ഗുജറാത്ത് മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനാ ലംഘനം: ഹൈക്കോടതി

ഗുജറാത്ത് മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനാ ലംഘനം: ഹൈക്കോടതി

Breaking News India

ഗുജറാത്ത് മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനാ ലംഘനം: ഹൈക്കോടതി
അഹമ്മദാബാദ്: ഗുജറാത്ത് സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം പ്രഥമദൃഷ്ട്യാതന്നെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21-ന്റെ ലംഘനമാണെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ വിമര്‍ശനം.

മതപരിവര്‍ത്തന നിയമം മൂലം നിരോധിക്കുക എന്ന ലക്ഷ്യത്തോടെ ലവ്ജിഹാദ് നിരോധന നിയമം എന്ന പേരില്‍ ഗുജറാത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന ഗുജറാത്ത് ഫ്രീഡം ഓഫ് റിലിജിയന്‍ ആക്ട് അമന്‍മെന്റ് ആക്ട് 2021 വ്യക്തികളുടെ തിരഞ്ഞെടുക്കുവാനുള്ള അവകാശത്തെയും സ്വന്ത ഇഷ്ടപ്രകാരമുള്ള വിവാഹത്തെയും സങ്കീര്‍ണ്ണമാക്കുന്നതായും ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ബിരോണ്‍ വൈഷ്ണവ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

ഓഗസ്റ്റ് 19-ന് ഉത്തരവ് പ്രഖ്യാപിച്ചെങ്കിലും പിന്നീടാണ് അത് അപ്ളോഡ് ചെയ്തതെന്ന് ലൈവ്ലോ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹത്തിലൂടെയുള്ള എല്ലാ മതപരിവര്‍ത്തനങ്ങളും നിയമ വിരുദ്ധമായി കണക്കാക്കുന്ന വ്യവസ്ഥകളെക്കുറിച്ച് കോടതി ഉത്തരവില്‍ ആശങ്ക പ്രകടിപ്പിച്ചു.

മിശ്ര വിവാഹിതരായ ദമ്പതികള്‍ തെളിവ് ഹാജരാക്കേണ്ടിവരുന്ന ദുരവസ്ഥ നിയമം ക്ഷണിച്ചു വരുത്തുമെന്നും കോടതി വ്യക്തമാക്കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.