കുട്ടികളുടെ ചിത്രങ്ങള്‍ ഗൂഗിള്‍ സേര്‍ച്ചില്‍നിന്നും നീക്കാനുള്ള സംവിധാനം വരുന്നു

കുട്ടികളുടെ ചിത്രങ്ങള്‍ ഗൂഗിള്‍ സേര്‍ച്ചില്‍നിന്നും നീക്കാനുള്ള സംവിധാനം വരുന്നു

Breaking News Top News

കുട്ടികളുടെ ചിത്രങ്ങള്‍ ഗൂഗിള്‍ സേര്‍ച്ചില്‍നിന്നും നീക്കാനുള്ള സംവിധാനം വരുന്നു
കുട്ടികളുടെ സുരക്ഷയ്ക്കായി ഗൂഗിളിന്റെ പുതിയ സംവിധാനം വരുന്നു.

18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഗൂഗിള്‍ സേര്‍ച്ചില്‍നിന്നും തങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാനുള്ള അവസരമാണ് ഗൂഗിള്‍ ഒരുക്കുന്നത്. ഇതിനായി പുതിയ സംവിധാനം വരും ദിവസങ്ങളില്‍ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ വൃത്തങ്ങള്‍ അറയിച്ചു.

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ക്കുമേല്‍ കുട്ടികള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഇതുവഴി ലഭ്യമാകുമെന്നാണ് കമ്പനി പറയുന്നത്.

ഫോട്ടോകള്‍ നീക്കം ചെയ്യാന്‍ കുട്ടികള്‍ക്ക് സാധിക്കാതെ വന്നാല്‍ രക്ഷിതാക്കള്‍ക്ക് ഇതിനായി ശ്രമിക്കാമെന്നാണ് ഗൂഗിള്‍ പറയുന്നത്. അതേ സമയം ഗൂഗിള്‍ സേര്‍ച്ചില്‍നിന്നും ചിത്രം നീക്കിയാലും വെബ്ബില്‍ ഇത് തുടരുമെന്ന് കമ്പനി അറിയിച്ചു.

13 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഗൂഗിള്‍ അക്കൌണ്ടെടുക്കുവാന്‍ അനുവദിക്കില്ലെങ്കിലും പ്രായം കൂട്ടിനോക്കി ഫേക്ക് അക്കൌണ്ടുകള്‍ സൃഷ്ടിക്കുന്നത് കണ്ടെത്താന്‍ കഴിയില്ല.

ഇത്തരം പഴുതുകള്‍ മുന്നില്‍ കണ്ട് യൂട്യൂബ്, ഗൂഗിള്‍ സേര്‍ച്ച്, ഗൂഗിള്‍ അസിസ്റ്റന്റ് തുടങ്ങിയ ആപ്പുകളില്‍ മാറ്റം വരുത്തുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.