ഉത്സവച്ചടങ്ങിനിടെ മനുഷ്യതല തിന്നു; പൂജാരി ഉള്‍പ്പെടെ അറസ്റ്റില്‍

ഉത്സവച്ചടങ്ങിനിടെ മനുഷ്യതല തിന്നു; പൂജാരി ഉള്‍പ്പെടെ അറസ്റ്റില്‍

Breaking News India

ഉത്സവച്ചടങ്ങിനിടെ മനുഷ്യതല തിന്നു; പൂജാരി ഉള്‍പ്പെടെ അറസ്റ്റില്‍
തെങ്കാശി: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മൃതദേഹത്തിന്റെ തല ഭക്ഷിച്ച സംഭവുമായി ബന്ധപ്പെട്ട് നാല് സ്വാമിയാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

തമിഴ്നാട് തെങ്കാശിയില്‍ പാവൂര്‍ സത്രം കല്ലരണി ഗ്രാമത്തിലെ ശക്തി ബോധി ചുടലമാട സ്വാമി ക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് നാലു പേര്‍ ചേര്‍ന്ന് മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോ വൈറലായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവം ശ്രദ്ധയില്‍പ്പെട്ട വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സംഭവം വിവാദമായതോടെ തെങ്കാശി പോലീസ് സൂപ്രണ്ട് ആര്‍ ‍. കൃഷ്ണരാജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പാവൂര്‍ സത്രം പോലീസ് കേസെടുത്തത്.

ഉത്സവത്തിന്റെ ഭാഗമായി പൂജാരിമാര്‍ വേട്ടയ്ക്കു പോകുന്ന ചടങ്ങുണ്ട്. തിരികെ വരുമ്പോള്‍ അസ്ഥികളും മറ്റും എടുത്തുകൊണ്ടുവന്ന് എറിയാറ് മാത്രമായിരുന്നു പതിവ്. എന്നാല്‍ ഈ വര്‍ഷം തല ഭക്ഷിച്ചതാണ് വിവാദമായത്.

പകുതി കരിഞ്ഞ മൃദദേഹം ഏതെങ്കിലും ശ്മശാനത്തില്‍നിന്നും എടുത്തുകൊണ്ടുവന്നതാണോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. സ്വാമിയാര്‍ രാത്രികാലങ്ങളില്‍ ശ്മശാനത്തില്‍ പോകുന്നുണ്ടെന്ന് സ്ഥലവാസികള്‍ പറയുന്നു.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.