നൈജീരിയായില്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ ആക്രമണം; 18 മരണം

നൈജീരിയായില്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ ആക്രമണം; 18 മരണം

Africa Breaking News

നൈജീരിയായില്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ ആക്രമണം; 18 മരണം
കടുന: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ ക്രിസ്ത്യാനികള്‍ താമസിക്കുന്ന രണ്ടു ഗ്രാമങ്ങളില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 18 വിശ്വാസികള്‍ കൊല്ലപ്പെട്ടു.

ജൂലൈ 11-ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കഡുന സംസ്ഥാനത്ത് സാണ്ടോ കതാഫിലെ മകരാവു ഗ്രാമത്തില്‍ സായുധരായ.

ഫുലാനി മുസ്ളീം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 9 ക്രൈസ്തവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവിടത്തെ നിരവധി വീടുകള്‍ അക്രമികള്‍ തകര്‍ക്കുകയുണ്ടായി പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു.

ജൂലൈ 9-ന് പുലര്‍ച്ചെ സമീപഗ്രാമമായ വാര്‍ക്കിനിലും ഇതേ ഗ്രൂപ്പില്‍പ്പെട്ട ഒരു തീവ്രവാദി സംഘം നടത്തിയ സമാനമായ ആക്രമണത്തിലും 9 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ആക്രമണ സമയത്ത് ഗ്രാമീണര്‍ ഉറക്കത്തിലായിരുന്നു. പരിക്കേറ്റ് രക്ഷപെട്ടവരെക്കുറിച്ച് കൃത്യമായ വിവരമില്ലെന്ന് ഒരു സ്ഥലവാസി പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.