ഡാവിഞ്ചിയുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളെ കണ്ടെത്തി
റോം: ലോകപ്രശസ്ത ബഹുമുഖ പ്രതിഭയായിരുന്ന ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ജീവിച്ചിരിക്കുന്ന ഏതാനും ബന്ധുക്കളെ ഇറ്റലിയില്‍ കണ്ടെത്തിയതായി ഗവേഷകര്‍ .
അഞ്ച് നൂറ്റാണ്ടു മുമ്പ് ജീവിച്ചിരുന്ന ഡാവിഞ്ചിയുടെ ബന്ധുക്കള്‍ എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ഏതാനും പേര്‍ ഇന്നും ഇറ്റലിയിലുണ്ടെന്നാണ് ഗവേഷകര്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മൊണോലിസ, ദ ലാസ്റ്റ് സപ്പര്‍ തുടങ്ങിയ വിഖ്യാത രചനകളിലൂടെ ലോകപ്രശസ്തനായ ഡാവിഞ്ചിയുടെ കുടുബ പേരുകളെക്കുറിച്ചുള്ള വിവരം ഹ്യൂമന്‍ എവല്യൂഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച വിശാലമായ പുതിയ പഠന റിപ്പോര്‍ട്ടിലാണ് പരാമര്‍ശിച്ചിരിക്കുന്നത്.
ഇപ്പോഴും ഡാവിഞ്ചിയുടേതായ 14 ബന്ധുക്കള്‍ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഇവരില്‍ ചിലര്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഇറ്റലിയിലെ വിഞ്ചി പട്ടണത്തില്‍ത്തന്നെയുണ്ടെന്നാണ് വിവരം. വളരെ സങ്കീര്‍ണ്ണമായ ജനിതക പഠനത്തിലൂടെ 690 വര്‍ഷങ്ങള്‍ക്കു മുമ്പ് മുതലുള്ള ഡാവിഞ്ചിയുടെ കുടുംബത്തില്‍പ്പെട്ടവരുടെ നിര്‍ണ്ണായക വിവരങ്ങള്‍ ശേഖരിച്ചാണ് ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയത്.
ശില്പി, ചിത്രകാരന്‍ , ശാസ്ത്രജ്ഞന്‍ തുടങ്ങിയ മേഖലകളില്‍ കഴിവു തെളിയിച്ച ഈ മനുഷ്യന്‍ 1452 മുതല്‍ 1519 വരെയാണ് ജീവിച്ചിരുന്നത്. പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന 14 പേരില്‍ 1 മുതല്‍ 85 വരെ പ്രായമുള്ളവരുണ്ട്. വിഞ്ചി പട്ടണത്തിനു പുറമേ സമീപ പ്രദേശങ്ങളായ വെര്‍സിലീയ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ഇവര്‍ ജീവിക്കുന്നത്.
ക്ലാര്‍ക്ക്, സര്‍വ്വേയര്‍ , കൈത്തൊഴിലുകള്‍ തുടങ്ങിയ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണിവരെന്ന് ഗവേഷകനായ അലസാണ്ട്രോ വെസോസി പറഞ്ഞു. വെസോസി ഉള്‍പ്പെടെയുള്ള ഗവേഷക സംഘത്തിന്റെ പത്ത് വര്‍ഷത്തോളം നീണ്ട കഠിന പരിശ്രമങ്ങളുടെ ഫലമായാണ് ഡാവിഞ്ചിയെ സംബന്ധിച്ചുള്ള ഈ സുപ്രധാന വിവരങ്ങള്‍ പുറത്തു വരാന്‍ കാരണം.
അവിവാഹിതനായിരുന്ന ഡാവിഞ്ചിയുടെ അര്‍ദ്ധ സഹോദരങ്ങളുടെ മക്കളുടെ പിന്‍തലമുറക്കാരാണ് ജീവിച്ചിരിക്കുന്നവര്‍ .
*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ് വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

