ഭഗവത്ഗീത ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി കോടതി തള്ളി
ന്യൂഡല്‍ഹി: ഭഗവത്ഗീത ദേശീയ ഗ്രന്ഥമാക്കണെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി.
മലയാളി അഭിഭാഷകനായ കെ.എം. ബാലകൃഷ്ണന് സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്ത അദ്ധ്യക്ഷായ സുപ്രീം കോടതി ബഞ്ച് തള്ളിയത്. വിശുദ്ധ ഗ്രന്ഥങ്ങള്‍ പരിശോധിച്ച് ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കുകയല്ല കോടതിയുടെ ജോലിയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഒരാള്‍ക്കു ഗീതയാണു വിശുദ്ധ ഗ്രന്ഥമെങ്കില്‍ മറ്റൊരാള്‍ക്കു വേറൊരു ഗ്രന്ഥമായിരിക്കും വിശുദ്ധമെന്നു കോടതി ചൂണ്ടിക്കാട്ടി.

