നാസി തടങ്കല്‍ പാളയത്തിലെ കാവല്‍ക്കാരനായിരുന്ന 95 കാരനെ യു.എസ്. പുറത്താക്കി

നാസി തടങ്കല്‍ പാളയത്തിലെ കാവല്‍ക്കാരനായിരുന്ന 95 കാരനെ യു.എസ്. പുറത്താക്കി

Breaking News Europe

നാസി തടങ്കല്‍ പാളയത്തിലെ കാവല്‍ക്കാരനായിരുന്ന 95 കാരനെ യു.എസ്. പുറത്താക്കി
വാഷിങ്ടണ്‍ ‍: രണ്ടാം ലോക മഹായുദ്ധ കാലത്ത് ജര്‍മ്മിനിയിലെ ഹിറ്റ്ലറുടെ നാസിപ്പടയുടെ തടങ്കല്‍പാളയത്തിലെ കാവല്‍ക്കാരനായി പ്രവര്‍ത്തിച്ചിരുന്ന 95 കാരനെ അമേരിക്ക നാടുകടത്തി.

1945-ല്‍ നിയുങ്കമ്മ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ കാവല്‍ക്കാരനായിരുന്ന ഫ്രെഡറിക് കാള്‍ ബര്‍ഗറിനെയാണ് യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സി പുറത്താക്കിയതായി വാര്‍ത്താകുറിപ്പിറക്കിയത്.

നിലവില്‍ ടെന്നസിയിലെ താമസക്കാരനായ ഫ്രെഡറിക് ജര്‍മ്മനിയിലേക്കു തിരികെ പോകുവാനാണ് ഉത്തരവ്. നാസിപ്പടയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പീഢനത്തില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടി.

ഹിറ്റ്ലറുടെ നാസികള്‍ നടത്തിയ കൂട്ടക്കൊലകള്‍ ‍, കൊടും പീഢനങ്ങള്‍ എന്നിവയില്‍ നാസികള്‍ നടത്തിയ യഹൂദ കൂട്ടക്കൊലകളില്‍ 65 ലക്ഷം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ ‍.

ഫ്രെഡറിക് 1959-ല്‍ അമേരിക്കയിലേക്കു കുടിയേറി. വിവാഹിതനായി കുടുംബവുമായി കഴിയുകയായിരുന്നു. ഇയാള്‍ സേവനം ചെയ്ത ക്യാമ്പില്‍ ഏകദേശം 42,900 യഹൂദന്മാരും യഹൂദരല്ലാത്തവരും കൂട്ടക്കൊലയ്ക്കിരയായതായി കണക്കാക്കപ്പെടുന്നു.

ഈ കേസില്‍ ഇപ്പോഴും കേസ് നടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഫ്രെഡറികിനെ നാടുകടത്താന്‍ തിരുമാനിച്ചത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.