ഒരു മണിക്കൂറിനുള്ളില്‍ കൊറോണ നശിക്കും; വരുന്നു ആന്റി വൈറല്‍ കോട്ടിങ് മാസ്ക്ക്

ഒരു മണിക്കൂറിനുള്ളില്‍ കൊറോണ നശിക്കും; വരുന്നു ആന്റി വൈറല്‍ കോട്ടിങ് മാസ്ക്ക്

Breaking News Health

ഒരു മണിക്കൂറിനുള്ളില്‍ കൊറോണ നശിക്കും; വരുന്നു ആന്റി വൈറല്‍ കോട്ടിങ് മാസ്ക്ക്
കൊറോണയെ പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ വജ്ര ആയുധമാണ് മാസ്ക്ക് ധാരണം.

എന്നാല്‍ ഏറ്റവും പുതിയ ഒരു ക്ലിനിക്കല്‍ ഫെയ്സ് മാസ്ക്ക് കൂടി അവതരിപ്പിക്കുകയാണ് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ‍.

ഫെയ്സ് മാസ്ക്കില്‍ ആന്റി വൈറല്‍ കോട്ടിങ് ചെയ്യുന്ന ഡിയോ എക്സ് എന്ന ടെക്നോളജിയാണ് ഗവേഷകര്‍ വികസിപ്പിച്ചെടുക്കുന്നത്. ക്വാര്‍ട്ടറിനറി അമോണിയം സാള്‍ട്ട് അടിസ്ഥാനമാക്കിയുള്ള ടെക്നോളജിയാണിത്.

ആന്റി മൈക്രോബിയല്‍ ഗുണങ്ങളുള്ളതും ടെക്സ്റ്റൈല്‍ നിര്‍മ്മാണ രംഗത്ത് ഉപയോഗിക്കുന്നതുമായ ഓര്‍ഗാനിക് സംയുക്തങ്ങളാണ് അമോണിയം സാള്‍ട്ടുകള്‍ ‍.

ഈ ടെക്നോളജി ഉപയോഗിച്ച് കോട്ടിങ് ചെയ്ത മാസ്ക്കുകളില്‍ ഒരു മണിക്കൂറിനകം 95 ശതമാനം അണുക്കളും നശിച്ചുവെന്നും നാലു മണിക്കൂറിനു ശേഷം അണുക്കളെയൊന്നും കണ്ടെത്താനായില്ലെന്നും പരീക്ഷണങ്ങളില്‍ വ്യക്തമായി.

ഫെയ്സ് മാസ്ക്കിലെ കോട്ടിങ്ങില്‍ അടങ്ങിയിരിക്കുന്ന ആന്റി വൈറല്‍ ഏജന്റ് വൈറസിന്റെ പുറംഭാഗത്തെ സംരക്ഷിക്കുന്ന എന്‍വെലപ്പ് എന്നറിയപ്പെടുന്ന സ്തരത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കേബ്രിഡ്ജ് സര്‍വ്വകലാശാലയിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ബയോ ടെക്നോളജി വകുപ്പ് സീനിയര്‍ ലക്ചറര്‍ ഡോ. ഗ്രഹാം ക്രിസ്റ്റി പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.