കൃത്രിമ മാംസത്തിന് അനുമതി നല്‍കി സിങ്കപ്പൂര്‍
സിംഗപ്പൂര്‍ സിറ്റി: ലബോറട്ടറിയില്‍ കൃത്രിമമായി വളര്‍ത്തുന്ന ഭക്ഷ്യ മാംസം ഉപയോഗിക്കുന്നതിന് സിംഗപ്പൂര്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
യു.എസിലെ ഈസ്റ്റ് ജസ്റ്റ് എന്ന സ്റ്റാര്‍ട്ട് അപ് സ്ഥാപനം വികസിപ്പിച്ച കോഴി മാംസം ഉപയോഗിക്കുന്നതിനാണ് അനുമതി.
പരീക്ഷണ ശാലയില്‍ ജീവികളുടെ പേശീ കോശങ്ങളില്‍നിന്നും വളര്‍ത്തിയെടുക്കുന്നതാണ് ഇത്തരം മാംസം. അറവു ശാലയുമായി ബന്ധമില്ലാത്ത ഈ മാംസം മനുഷ്യാരോഗ്യത്തിനും മൃഗ ക്ഷേമത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഏറ്റവും ഉത്തമമാണെന്നു വിലയിരുത്തപ്പെടുന്നു.
ഇത് ഉപയോഗിക്കാനുള്ള അനുമതി ഇതാദ്യമാണ് ഒരു രാജ്യം നല്‍കുന്നത്. ഇത്തരം കൃത്രിമ മാംസങ്ങള്‍ വരും കാലങ്ങളില്‍ പിപണികള്‍ കൈയ്യടക്കും.


Comments are closed.