വടക്കന്‍ കൊറിയയിലെ ക്രൈസ്തവ പീഢനങ്ങള്‍ : രക്ഷപെട്ട യുവതിയുടെ അനുഭവം
സോള്‍ : ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന രാഷ്ട്രമായ വടക്കന്‍ കൊറിയയില്‍നിന്നും രക്ഷപെട്ടു അയല്‍ രാജ്യത്ത് അഭയം തേടിയ യുവതി തന്റെ മാതൃരാജ്യത്തെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നു.
സൂക്ക്യങ് കാങ് (28) എന്ന ക്രിസ്ത്യന്‍ യുവതിയാണ് കഥാ നായിക. കാങ്ങിന്റെ അങ്കിള്‍ ഒരു ക്രിസ്ത്യന്‍ മിഷണറിയാണ്. വടക്കന്‍ കൊറിയയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഇദ്ദേഹത്തെ അധികാരികള്‍ ജയിലില്‍ അടച്ചു.
കാങ്ങ് ഭക്ഷണവുമായി അങ്കിളിനെ കാണാനായി ജയിലില്‍ പോകാറുണ്ടായിരുന്നു. എന്നാല്‍ ജയിലധികൃതര്‍ ഇതു വിലക്കി. വളരെ ശോചനീയാവസ്ഥയില്‍ അങ്കിളും മറ്റു പതിനായിരക്കണക്കിന് ക്രൈസ്തവരും ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് കാങ്ങ് പറയുന്നത്.
ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ വടക്കന്‍ കൊറിയ ശക്തമായി നീങ്ങുന്നതിനിടയില്‍ 2011-ല്‍ തന്റെ 17-ാമത്തെ വയസ്സില്‍ ദക്ഷിണകൊറിയയിലേക്കു രക്ഷപെട്ടോടി. അവിടെ സ്വതന്ത്രമായി കര്‍ത്താവിനെ ആരാധിക്കുവാനുള്ള സാവകാശം ലഭിച്ചു. ദക്ഷിണ കൊറിയയില്‍ കഴിയുമ്പോഴും തന്റെ ഹൃദയം മാതൃരാജ്യത്തെ ഓര്‍ത്തു പിടയുകയാണ്.
ദൈവമക്കളെ പീഢിപ്പിക്കുന്നതോര്ത്ത്കൊണ്ട് കണ്ണീരും പ്രാര്‍ത്ഥനയുമായി കഴിയുകയാണ്.
കോവിഡ് 19 തുടങ്ങിയ സമയം മുതല്‍ വടക്കന്‍ കൊറിയയില്‍ അധികാരികള്‍ കോവിഡ് വൈറസ് ബാധിച്ചവരോട് വളരെ ക്രൂരകമായി പെരുമാറുന്നതായി നിരവധി പേര് പറയുന്നതായി കാങ്ങ് വെളിപ്പെടുത്തുന്നു.
രോഗികളെ ഏതെങ്കിലും അജ്ഞാത കേന്ദ്രത്തില്‍ ക്വാറന്റൈനില്‍ പാര്‍പ്പിച്ചശേഷം അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നല്‍കാതെ ഇടുകയാണ്. അവര്‍ക്ക് ആഹാരം, മരുന്ന് എന്നിവ നല്‍കാതെ മരണത്തിലേക്കു തള്ളി വിടുന്നതായി ആരോപണങ്ങളുണ്ട്.
കൈവശം ഒരു ബൈബിള്‍ സൂക്ഷിച്ചാല്‍ വധശിക്ഷപോലും നടപ്പാക്കാന്‍ ശ്രമിക്കുന്നു. അല്ലെങ്കില്‍ 10 വര്‍ഷം വരെ ജയില്‍ വാസം ആകും അനുഭവിക്കേണ്ടി വരിക. തന്റെ രാജ്യത്തെ ദുഃസ്ഥിതി ഓര്‍ത്തു ദൈവമക്കളുടെ പ്രാര്‍ത്ഥന ചോദിക്കുകയാണ് കാങ്ങ്.

