കൊറോണ കാലത്ത് ക്രിസ്ത്യാനികള്‍ക്ക് സഹായമായത് ബൈബിള്‍ പഠനം
ലണ്ടന്‍ : കൊറോണ ലോകത്തെ പിടിച്ചു കുലുക്കുമ്പോള്‍ ക്രൈസ്തവര്‍ക്ക് ബൈബിള്‍ വരുത്തിയ സ്വാധീനം വലിയതെന്ന് പഠന റിപ്പോര്‍ട്ട്.
പ്രമുഖ സംഘടനയായ സാവന്ത കോംറെസ് നടത്തിയ സര്‍വ്വേയില്‍ യു.കെയിലെയും അയര്‍ലണ്ടിലെയും 63 ശതമാനം പ്രായപൂര്‍ത്തിയായ വിശ്വാസികളും കൊറോണ കാലത്ത് ജീവിതത്തിന് വലിയ സഹായകരമായത് ബൈബിളെന്ന് അഭിപ്രായപ്പെടുകയുണ്ടായി.
ചര്‍ച്ചുകളില്‍ പോകുന്ന മുഴുവന്‍ ആളുകളില്‍ 74 ശതമാനം പേരും വിശ്വസിക്കുന്നത് ബൈബിള്‍ തങ്ങളെ ദൈവവുമായി ബന്ധിപ്പിക്കുവാന്‍ കൂടുതല്‍ സഹായകമായി എന്നാണ്.
ബൈബിള്‍ സ്റ്റഡി ആപ്പായ വേഡ് ഗോയ്ക്കു വേണ്ടിയാണ് സര്‍വ്വേ നടത്തിയത്. കൊറോണ വൈറസ് വെല്ലുവിളി ഉയര്‍ത്തുന്നതിനിടയില്‍ ദൈവവചനം ധ്യാനിക്കുവാനും വായിക്കുവാനും ജനം താല്‍പ്പര്യം കാണിച്ചത് വലിയ പ്രോത്സാഹനമെന്ന് വേഡ്ഗോ ഡയറക്ടര്‍ സൈമണ്‍ നെനോക്സ് പറഞ്ഞു.
ബൈബിള്‍ ധ്യാനത്തോടെ മനുഷ്യന്റെ ആത്മീകവും ആരോഗ്യപരവുമായ നല്ല പുരോഗതിയിലേക്കു പോകാന്‍ കഴിഞ്ഞു. ദൈവവുമായുള്ള ബന്ധം വര്‍ദ്ധിച്ചു. അദ്ദേഹം പറഞ്ഞു.

