യൂറോപ്പില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് പടരുന്നു

യൂറോപ്പില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് പടരുന്നു

Breaking News Europe

യൂറോപ്പില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് പടരുന്നു
ലണ്ടന്‍ ‍: യൂറോപ്പില്‍ കോവിഡ് വ്യാപനം അനിയന്ത്രിതമാകുമ്പോള്‍ത്തന്നെ ജനിതക മാറ്റം സംഭവിച്ച വൈറസിനെയും കണ്ടെത്തി.

സ്പെയിനിലെ കര്‍ഷകരില്‍ കണ്ടെത്തിയ രൂപമാറ്റം സംഭവിച്ച 20 എഇയു 1 വൈറസ് ഇപ്പോള്‍ പല രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇംഗ്ളണ്ടില്‍ ഇപ്പോള്‍ സ്ഥിരീകരിക്കുന്ന കോവിഡ് രോഗികളില്‍ 80% പേരിലും ജനിതകമാറ്റം സംഭവിച്ച വൈറസാണ്.

സ്പെയിനില്‍ പോയി മടങ്ങി വരുന്നവരില്‍ നിന്നാണ് വൈറസ് വ്യാപനം രൂക്ഷമാകാന്‍ കാരണമെന്നും ശാസ്ത്രജ്ഞന്മാരുടെ സംഘത്തിന്റെ ഗവേഷണത്തില്‍ ചൂണ്ടിക്കാണിക്കുന്നു. യൂറോപ്പിലെ കോവിഡിന്റെ രണ്ടാം വരവ് വിമാനത്താവളമടക്കമുള്ള ഗതാഗത കേന്ദ്രങ്ങളിലെ പരിശോധന കാര്യക്ഷമമാക്കിയിരുന്നെങ്കില്‍ നിയന്ത്രിക്കാമായിരുന്നു.

വൈറസ് നിയന്ത്രണത്തിനായി സ്വീകരിച്ച നടപടികള്‍ പര്യാപ്തമല്ലെന്നാണ് നിലവിലെ സ്ഥിതി തെളിയിക്കുന്നതെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ബാസല്‍ സര്‍വ്വകലാശാലയിലെ എമ്മ ഹോസ്ക്രാഫ്റ്റ് പറഞ്ഞു. ജൂണിലാണ് ജനിതക മാറ്റം സംഭവിച്ച വൈറസിനെ സ്പെയിനില്‍ കണ്ടെത്തിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.