ആഗോളതാപനം സാംക്രമിക രോഗങ്ങള്‍ പടര്‍ത്തുമെന്ന് പഠനം
വാഷിംഗ്ടണ്‍ : ആഗോളതാപനം ഭൂമിയില്‍ സാംക്രമിക രോഗങ്ങള്‍ പടരാനിടയാക്കുമെന്ന് പഠന റിപ്പോര്‍ട്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള പടര്‍ന്നു പിടിച്ചതും വെസ്റ്റ് നൈല്‍ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്കു പടര്‍ന്നതുമെല്ലാം ഇതിന്റെ ഭഗമാണെന്നും ഇതു സംബന്ധിച്ച് പഠനം നടത്തിയ അമേരിക്കയിലെ ബ്രൊസ്ക ലിന്‍കോളന്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. ഇതുപോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാദ്ധ്യതയേറിയ കാലഘട്ടമാണ് വരാനിരിക്കുന്നതെന്ന് ഗവേഷണത്തിനു നേതൃത്വം നല്കിയ ഡാനിയേല്‍ ബ്രൂക്സ് പറയുന്നു.
കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് മനുഷ്യരുടെയും ജീവികളുടെയും, വിളകളുടെയും ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിനിടയാക്കുന്നതെന്നും ബ്രൂക്സും സഹപ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു.
ഇത്തരത്തില്‍ പെരുകുന്ന പകര്‍ച്ച വ്യാധികള്‍ക്ക് ഒരുപക്ഷേ ഭൂമിയിലെ ജീവജാലങ്ങളെ മുഴുവനും ഇല്ലാതാക്കുള്ള ശക്തി ഉണ്ടായേക്കാമെന്നും മനുഷ്യന് കീഴടക്കിയെന്നു കരുതുന്ന പല പകര്‍ച്ചവ്യാധികളും വീണ്ടും ഇത്തരമൊരു ശക്തമായ തിരിച്ചുവരവിന് ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

