സാനിറ്റൈസര്‍ പൊട്ടിത്തെറിച്ചു വീട്ടമ്മയ്ക്കു ഗുരുതര പരിക്കേറ്റു

സാനിറ്റൈസര്‍ പൊട്ടിത്തെറിച്ചു വീട്ടമ്മയ്ക്കു ഗുരുതര പരിക്കേറ്റു

Others USA

സാനിറ്റൈസര്‍ പൊട്ടിത്തെറിച്ചു വീട്ടമ്മയ്ക്കു ഗുരുതര പരിക്കേറ്റു
റൌണ്ട റോക്ക: യു.എസില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസര്‍ പൊട്ടിത്തെറിച്ചു തീ പിടിച്ചതിനെത്തുടര്‍ന്നു വീട്ടമ്മയ്ക്കു ഗുരുതര പുരിക്കേറ്റു.

ഓസ്റ്റിന്‍ റൌണ്ട റോക്കില്‍നിന്നുള്ള വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഒരു മെഴുകുതിരി കത്തിക്കുന്നതിനു ശ്രമിക്കുകയായിരുന്നു. സമീപത്തിനുന്ന സാനിറ്റൈസര്‍ ബോട്ടിലിനു തീ പിടിക്കുകയും പൊട്ടിത്തെറിക്കുകയുമാണ് ചെയ്തതെന്ന് കേറ്റ വൈസ് പറഞ്ഞു. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന മക്കള്‍ ഓടി മാറിതിനാല്‍ അവര്‍ക്ക് പരിക്കുണ്ടായില്ല.

റൌണ്ട റോക്ക് പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടകളില്‍നിന്നും ലഭിക്കുന്ന സാനിറ്റൈസര്‍ ഗുണ നിലവാരം പരിശോധിച്ചു മാത്രമേ വാങ്ങാവൂ. അതുപോലെ സാനിറ്റൈസറിനു സമീപത്തുനിന്നു തീ കത്തിക്കുന്നതു ഒഴിവാക്കണമെന്നും ആശുപത്രിയില്‍ കഴിയുന്ന കേറ്റ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.