കോവിഡ്: ഈ വര്‍ഷം 13 കോടി പേര്‍കൂടി പട്ടിണിയിലാകും

കോവിഡ്: ഈ വര്‍ഷം 13 കോടി പേര്‍കൂടി പട്ടിണിയിലാകും

Breaking News India Top News

കോവിഡ്: ഈ വര്‍ഷം 13 കോടി പേര്‍കൂടി പട്ടിണിയിലാകും
റോം: കോവിഡ് മഹാമാരി ഈ വര്‍ഷം 13 കോടി ആളുകളെക്കൂടി പട്ടിണിയിലാക്കുമെന്നു യു.എന്‍. റിപ്പോര്‍ട്ട്.

സ്റ്റേറ്റ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രീഷന്‍ ഇന്‍ ദി വേള്‍ഡിന്റെ പുതിയ എഡീഷനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020-ല്‍ 8.3 കോടി മുതല്‍ ‍13.2 കോടി ആളുകള്‍കൂടി പട്ടിണിക്കാരാവാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ വര്‍ഷം ലോകത്ത് 69 കോടി ജനങ്ങള്‍ പട്ടിണിയിലായിരുന്നു. ഇതു ലോക ജനസംഖ്യയുടെ 9 ശതമാനം വരും.

2018-നുശേഷം പട്ടിണിക്കാരുടെ എണ്ണം 1 കോടി വര്‍ദ്ധിച്ചു. 2014-നുശേഷമാകട്ടെ വര്‍ദ്ധനവ് ആറുകോടിയാണ്. പട്ടിണിക്കാര്‍ ഏറ്റവും കൂടുതല്‍ ഏഷ്യയിലാണ്. 38.1 കോടി. പട്ടിണിക്കാരുടെ ശതമാനത്തില്‍ ആഫ്രിക്കയാണു മുന്നില്‍ ‍.

ആഫ്രിക്കയിലെ 20 ശതമാനം പേരും പട്ടിണിയാലാണ്. ഏഷ്യയില്‍ ഇത് 8.3 ശതമാനവും ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും 7.4 ശതമാനവുമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.