കുളിക്കാന്‍ ദീര്‍ഘസമയം എടുക്കുന്നത് നല്ലതല്ല
എല്ലാ ദിവസവും കുളിക്കുന്നത് ആരോഗ്യത്തിനും വ്യക്തിശുചിത്വത്തിനും നല്ലതാണ്. എന്നാല്‍ പലരും ബാത്റൂമില്‍ കയറിയാല്‍ കുളിക്കുന്നതിനു അധിക സമയം എടുക്കാറുണ്ട്.
കൂടുതല്‍ സമയം എടുത്തു കുളിച്ചാല്‍ നന്നായി ശരീരം വൃത്തിയാകുമെന്ന അബദ്ധ ധാരണയാണ് ഇത്തരക്കാരെ ഭരിക്കുന്നതെന്നു വിദഗ്ദ്ധര്‍ പറയുന്നു.
അധികമായി ചര്‍മ്മം വെള്ളവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിലൂടെ സ്വാഭാവിക എണ്ണ നഷ്ടപ്പെടാന്‍ കാരണമാകും. ചര്‍മ്മം സെന്‍സിറ്റീവായി അനുഭവപ്പെടുന്നതിന്റെ ഒരു കാരണം ദീര്‍ഘനേരമുള്ള കുളി തന്നെയാണ്.
ഒരു ദിവസം ഒന്നിലധികം തവണ കുളിക്കുന്നതും ചര്‍മ്മത്തിനു പൊതുവേ നല്ലതല്ല.
മിക്ക ബോഡി സോപ്പുകളിലും ബോഡി വാഷുകളിലും സള്‍ഫേറ്റുകള്‍, ശക്തമായ ഡിറ്റര്‍ജന്റുകള്‍, കനത്ത സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു.
ഇവ ശരീരത്തിലെ അഴുക്കു മാത്രമല്ല സ്വാഭാവിക ചര്‍മ്മ ഘടനയെയും ഈര്‍പ്പത്തെയും ബാധിക്കുന്നു. ചര്‍മ്മത്തില്‍ ചൊറിച്ചില്‍, വരള്‍ച്ച എന്നിവയുണ്ടാകും. അതിനാല്‍ രാസവസ്തുക്കള്‍ കുറഞ്ഞ സോപ്പ് ഉപയോഗിക്കുക.

