സുവിശേഷകരെ ആക്രമിക്കുവാന്‍ ശ്രമിച്ച മുസ്ലീം ഇമാം കുഴഞ്ഞുവീണു മരിച്ചു, കര്‍ത്താവ് ജീവന്‍ തിരികെ നല്‍കി
മരിച്ച ലാസറിനെ ഉയര്‍പ്പിച്ച യേശുകര്‍ത്താവിന്റെ അത്ഭുത കരം ഇന്നും പല സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മിഡില്‍ ഈസ്റ്റില്‍ നടന്ന ഒരു അത്ഭുത വിടുതല്‍ .
കര്‍ത്താവിനെക്കൊണ്ട് സാദ്ധ്യമല്ലാത്ത ഒരു കാര്യവുമില്ലെന്ന് വീണ്ടു ലോകത്തിനു മുന്നില്‍ വിശ്വസ്ഥതയോടെ തെളിയിക്കപ്പെട്ടത് മരിച്ച ഒരു മുസ്ലീം ഇമാമില്‍ക്കൂടി ദൈവം അത്ഭുതം പ്രവര്‍ത്തിച്ചുകൊണ്ടാണ്. മുനാഫ് അലി (45) (ഇത് യഥാര്‍ത്ഥ പേരല്ല, സുരക്ഷാ കാരണങ്ങളാല്‍ യഥാര്‍ത്ഥ പേര് പുറത്തു വിടാന്‍ കഴിയില്ല) എന്ന മുസ്ലീം ഇമാം മിഡില്‍ ഈസ്റ്റിലെ ഫൈസല്‍ മോസ്ക്കിലെ പ്രധാന പുരോഹിതനായിരുന്നു.
മുസ്ലീങ്ങളുടെ പണ്ഡിതനും അദ്ധ്യാപകനും ഒക്കെയായിരുന്ന ഇദ്ദേഹം മിഡില്‍ ഈസ്റ്റില്‍ ശക്തമായി സുവിശേഷ പ്രവര്‍ത്തനം നടത്തി വരുന്ന ‘ബൈബിള്‍സ് ഫോര്‍ മിഡ് ഈസ്റ്റ്’ എന്ന മിഷന്‍ സംഘടനയുടെ പ്രവര്‍ത്തകരെക്കുറിച്ച് അറിഞ്ഞു. ഇദ്ദേഹം ബൈബിള്‍സ് ഫോര്‍ മിഡ് ഈസ്റ്റിന്റെ സ്ഥാപകന്‍ പാസ്റ്റര്‍ പോള്‍ സിനി രാജിനേയും സഹ പ്രവര്‍ത്തകരേയും ഒരു തുറന്ന സംവാദത്തിനായി ക്ഷണിച്ചു. ഇതു പ്രകാരം പാസ്റ്റര്‍ പോളും സംഘവും മുനാഫ് അലിയെ സന്ദര്‍ശിച്ചു. ഇവര്‍ തമ്മില്‍ സംവാദവും നടന്നു.
എന്നാല്‍ മുനാഫ് യേശുവിനെയും ദൈവത്തിന്റെ പരമാധികാരത്തെയും ദൈവവചനത്തെയും നിശിതമായി വിമര്‍ശിക്കുകയും തള്ളിപ്പറയുകയും ചെയ്തു. സംസാരം അതിരു വിട്ടപ്പോള്‍ പാസ്റ്റര്‍ പോള്‍ മുനാഫിന് ഒരു ബൈബിള്‍ സമ്മാനിച്ചു. എന്നാല്‍ അയാള്‍ അതു നിരസിച്ചു. ഉടന്‍ അവിടെനിന്നു പുറപ്പെട്ട പാസ്റ്റര്‍ പോളും സംഘവും താമസിക്കുന്ന സ്ഥലം മനസ്സിലാക്കി അവരെ അപായപ്പെടുത്തുവാനായി മുനാഫ് ഒരു അക്രമി സംഘത്തെ നിയോഗിച്ചയച്ചു. അവര്‍ എത്തി അള്ളാഹു അക്ബര്‍ എന്നു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട ആക്രമണത്തിനു സജ്ജരായി.
എന്നാല്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് പാസ്റ്ററേയും സംഘത്തെയും അക്രമികള്‍ എത്തുന്നതിനു ഏതാനും മണിക്കൂറുകള്‍ക്കുമുമ്പ് ഈ സ്ഥലത്തുനിന്നു മാറ്റിയരുന്നു. ചില ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പതിവുപോലെ മുനാഫ് വെള്ളിയാഴ്ച തന്റെ മോസ്ക്കില്‍ നിസ്ക്കാരം കഴിഞ്ഞശേഷം തന്റെ വീട്ടിലേക്കു പോകുമ്പോള്‍ പെട്ടന്ന് ഒരു തലകറക്കം ഉണ്ടായി താഴെവീണു അബോധാവസ്ഥയിലായി. പിന്നീട് മരിക്കുകയും ചെയ്തു. അതിനുശേഷം ഇദ്ദേഹത്തിന്റെ ഭൗതിക ശരീരം ബന്ധുക്കള്‍ വീണ്ടെടുത്തു.
ഈ സമയം മുനാഫിന്റെ ഉള്ളിലെ ആത്മാവ് കണ്ട കാഴ്ച ഇങ്ങനെയാണ്: ചില ദുരാത്മാക്കള്‍ ശരീരത്തിനുള്ളിലേക്ക് ആവഹിക്കുകയും ഇമാമിന്റെ ആത്മാവിന് അവകാശം പറയുകയും ചെയ്തു. പെട്ടന്ന് ഒരു അത്ഭുതം സംഭവിച്ചു. യേശു ക്രിസ്തു അനേകം ദുതന്മാരുമൊത്ത് ഇമാമിന്റെ അടുത്ത് പ്രത്യക്ഷപ്പെട്ടു. ഈ സമയം പെട്ടന്നുതന്നെ ദുരാത്മാക്കള്‍ മുനാഫിന്റെ ശരീരത്തുനിന്നും വിട്ടു പോയി. അപ്പോള്‍ യേശു പറഞ്ഞു: എന്റെ മകനെ കേള്‍ക്കുക, ആദ്യത്തെ ആദാം ദൈവത്തോടു അനുസരണക്കേടു കാട്ടി പാപം ചെയ്തു. അവന്‍ സാത്താന്റെ സ്വാധീന വലയത്തിലായി. ഞാന്‍ രണ്ടാം ആദാമാണ്, ഞാന്‍ വചനമാണ്, യേശു മശിഹായാണ്, ഞാന്‍ കന്യക ഗര്‍ഭിണിയായി ജനിച്ചു, എന്നില്‍ പാപമില്ല. എന്റെ രക്തത്താല്‍ നീ ഉള്‍പ്പെടെ സകല ജഡവും പാപത്തിന്റെ മരണത്തില്‍നിന്നും രക്ഷപ്രാപിക്കും. ഞാന്‍ ക്രൂശിക്കപ്പെട്ടു മരിച്ചു, മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നു. ഇപ്പോള്‍ നിനക്കായി പ്രത്യക്ഷപ്പെട്ടു. നീ ജീവിതത്തിലേക്കു മടങ്ങി വരിക. ഈ സമയം എന്റെ ഭൗതിക ശരീരം ഒരു മേശമേല്‍ കിടത്തി ഇസ്ലാമിക ആചാര പ്രകാരം സംസ്ക്കാരിക്കുവാന്‍ ബന്ധുക്കളും മത നേതാക്കളും ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
യേശുവിന്റെ വിളികേട്ടു ഞാന്‍ കണ്ണു തുറന്നു ചാടി എണീറ്റു. എല്ലാവരും ഭയന്നു അത്ഭുതപ്പെട്ടു. മുനാഫ് തന്നെ ഇത് വ്യക്തമാക്കുന്നു. മുനാഫ് ഉടന്‍ തന്നെ കര്‍ത്താവായ യേശുവിനെ രക്ഷകനും കര്‍ത്താവുമായി സ്വീകരിച്ചു. സംഭവം കണ്ട ബന്ധുക്കളും മത നേതാക്കളും മുനാഫിനെ ഒരു മനഃശാസ്ത്രജ്ഞനെ കാണിക്കുവാനായി ശ്രമം നടത്തി. പക്ഷേ മുനാഫ് തയ്യാറായില്ല. താന്‍ അനുഭവിച്ച വിടുതല്‍ അവരോടു പറഞ്ഞു. തന്റെ ഭാര്യയും മക്കളും മുനാഫിന്റെ വാക്കുകള്‍ വിശ്വസിച്ചു കര്‍ത്താവിനെ സ്വീകരിച്ചു.
ഇപ്പോള്‍ ഈ കുടുംബം കര്‍ത്താവിന്റെ സാക്ഷികളായി ജീവിക്കുന്നുവെന്ന് പാസ്റ്റര്‍ പോള്‍ പറയുന്നു. മുനാഫിനെ പിന്നീട് മോസ്ക്കില്‍നിന്നും നീക്കം ചെയ്തു. മുനാഫിനും കുടുംബത്തിനും എതിരായി നിരന്തരം ഭീഷണി ഉയര്‍ത്തുകയാണ്. ഇവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.