പത്ത് അസ്സീറിയന്‍ ക്രൈസ്തവരെ ഐ.എസ്. തീവ്രവാദികള്‍ വിട്ടയച്ചു

Breaking News Middle East

പത്ത് അസ്സീറിയന്‍ ക്രൈസ്തവരെ ഐ.എസ്. തീവ്രവാദികള്‍ വിട്ടയച്ചു
ബെയ്റൂട്ട് : തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരുന്ന 10 അസ്സീറിയന്‍ ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വിട്ടയച്ചു.

 

അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് മോചിതരായത്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററിയാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ഫെബ്രുവരിയില്‍ 200 -ഓളം അസ്സീറിയന്‍ ക്രൈസ്തവരെയാണ് ഐ.എസ്. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്.

 

ഇതില്‍ പകുതിയോളം പേര്‍ ഇതിനോടകം മോചിതരായി. ബാക്കിയുള്ളവരേക്കൂടി വിട്ടുകിട്ടുന്നതിനായുള്ള ചര്‍ച്ചകള്‍ മനുഷ്യാവകാശ സംഘടനകള്‍ വഴി പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published.