ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 26 മുതല്‍

Breaking News Convention Kerala

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 26 മുതല്‍

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് 92-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2015 ജനുവരി 26ന് ആരംഭിച്ച് ഫെബ്രുവരി 1ന് വിശുദ്ധ സഭായോഗത്തോടും കര്‍ത്തൃമേശയോടും കൂടി സമാപിക്കും.

 

ക്രിസ്തുയേശുവിലുള്ള ഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ’ (ഫിലി. 2:5) എന്നതാണ് കണ്‍വന്‍ഷന്‍ തീം. ഈ വിഷയത്തെ അപഗ്രഥിച്ച് ഉദ്ഘാടന സമ്മേളനാനന്തരമുള്ള മൂന്നു പകല്‍ ദിവസങ്ങളില്‍ ക്ലാസ്സുകള്‍ നടത്തുന്നതാണ്. പാസ്റ്റര്‍മാരായ പി.റ്റി. തോമസ്, ഫിലിപ്പ് സാമുവേല്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ എടുക്കും.

 

എല്ലാ ദിവസങ്ങളിലും വൈകിട്ട് 5.30 മുതല്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ സ്വദേശത്തും വിദേശത്തുനിന്നുമുള്ള കര്‍ത്തൃഭൃത്യന്മാര്‍ ദൈവവചനം ശുശ്രൂഷിക്കുന്നതാണ്.
ജനുവരി 30 വെള്ളി രാവിലെ എല്‍ ‍.എം. മീറ്റിംഗും, ഉച്ചതിരിഞ്ഞ് വിവിധ ബോര്‍ഡുകളുടെ സംയുക്ത സമ്മേളനവും മിഷനറി ചലഞ്ചും, 31 ശനി രാവിലെ സ്നാനവും തുടര്‍ന്നു പൊതുയോഗവും ഉച്ചതിരിഞ്ഞ് സണ്ടേസ്ക്കൂള്‍ ‍/വൈ.പി.ഇ. സംയുക്ത സമ്മേളനവും നടക്കും.

 

ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 8 മണിക്ക് വിശുദ്ധ ആരാധനയും കര്‍ത്തൃമേശയും ഉണ്ടായിരിക്കും. ചര്‍ച്ച് ഓഫ് ഗോഡ് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കും. കണ്‍വന്‍ഷന്റെ ആദിയോടന്ത്യം ഭക്ഷണ ക്രമീകരണം ഉണ്ടായിരിക്കുന്നതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.