ടി.പി.എം. എറണാകുളം കണ്‍വന്‍ഷന്‍ ഡിസംബര്‍ 1-4 വരെ

Breaking News Convention Kerala Top News

ടി.പി.എം. എറണാകുളം കണ്‍വന്‍ഷന്‍ ഡിസംബര്‍ 1-4 വരെ

കൊച്ചി: ദി പെന്തക്കോസ്തു മിഷന്‍ എറണാകുളം സെന്റര്‍ കണ്‍വന്‍ഷന്‍

ഡിസംബര്‍ 1-4 വരെ എരമല്ലൂര്‍ നാഷണല്‍ ഹൈവേയ്ക്കു സമീപമുള്ള കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ നടക്കും.

കേരളത്തിലെ പെന്തക്കോസ്തു മിഷന്‍ സഭകളുടെ ഇപ്രാവശ്യത്തെ കണ്‍വന്‍ഷനും തുടക്കം കുറിക്കുന്നതും,

പുതിയ ഗാനങ്ങള്‍ രചിച്ച് സിഡി എത്തിക്കുന്നതും ഈ കണ്‍വന്‍ഷനിലാണ്.

ദിവസവും വേദപഠനം, പൊതു ആരാധന, കാത്തിരിപ്പു യോഗം, എന്നിവയും

ശനിയാഴ്ച യുവജമന സമ്മേളനവും ഉണ്ടായിരിക്കും.

സഭയുടെ പ്രാധാന ശുശ്രൂഷകര്‍ പ്രസംഗിക്കും.

പുതിയ ഗാനങ്ങള്‍ മിഷന്‍ പ്രവര്‍ത്തകര്‍ ആലപിക്കും.

ഞായറാഴ്ച രാവിലെ എറണാകുളം സെന്ററിന്റെ കീഴിലുള്ള പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന

സംയുക്ത സഭായോഗത്തോടെ കണ്‍വന്‍ഷന്‍ സമാപിക്കും.

Leave a Reply

Your email address will not be published.