ഇന്ത്യയില്‍ 100% പേരേയും ഹിന്ദുക്കളാക്കണമെന്ന് വി.എച്ച്.പി. നേതാവ്

Breaking News India

ഇന്ത്യയില്‍ 100% പേരേയും ഹിന്ദുക്കളാക്കണമെന്ന് വി.എച്ച്.പി. നേതാവ്
ഭോപ്പാല്‍ ‍: ഇന്ത്യയുടെ ജനസംഖ്യയില്‍ 100 ശതമാനം പേരേയും ഹിന്ദുക്കളാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തെഗാഡിയ. വി.എച്ച്.പി. സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഭോപ്പാലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു തെഗാഡിയ.

ഇപ്പോള്‍ ഇന്ത്യയില്‍ ഹിന്ദുമത വിശ്വാസികള്‍ 82 ശതമാനമാണ്. ഇതില്‍നിന്നും 100 ശതമാനമാക്കണം.

 

ബലം പ്രയോഗിച്ചോ, വശീകരിച്ചോ ക്രിസ്ത്യന്‍ ‍, ഇസ്ളാം മതങ്ങളിലേക്കു പരിവര്‍ത്തനം ചെയ്യുന്നതു ഹിന്ദുക്കള്‍ക്കു സുരക്ഷിതമല്ല. ഹിന്ദുക്കളെ സംരക്ഷിക്കേണ്ട ബാദ്ധ്യത ഹിന്ദുമത സംഘടനകള്‍ക്കുണ്ട്. ഹിന്ദു മതത്തില്‍നിന്നും പോയവരെ തിരിച്ചുകൊണ്ടുവരണമെന്ന് യോഗത്തില്‍ പ്രസംഗിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു.

1 thought on “ഇന്ത്യയില്‍ 100% പേരേയും ഹിന്ദുക്കളാക്കണമെന്ന് വി.എച്ച്.പി. നേതാവ്

Leave a Reply

Your email address will not be published.