നേപ്പാള്‍ ‍: കൊല്ലപ്പെട്ടവരില്‍ അഞ്ഞൂറിലധികം ക്രൈസ്തവരും

Breaking News Global India Top News

നേപ്പാള്‍ ‍: കൊല്ലപ്പെട്ടവരില്‍ അഞ്ഞൂറിലധികം ക്രൈസ്തവരും
കാഠ്മാണ്ഡു: നേപ്പാളിനെ തകര്‍ത്ത ഭൂകമ്പത്തില്‍ മരിച്ചവരില്‍ അഞ്ഞൂറിലേറെ ക്രൈസ്തവര്‍ ‍, പരുക്കേറ്റവര്‍ ഇരട്ടിയിലധികം. ഇത്രയേറെ ക്രൈസ്തവര്‍ മരിക്കാന്‍ കാരണം ഭൂകമ്പമുണ്ടായ ദിവസം ശനിയാഴ്ച നേപ്പാളില്‍ പൊതു അവധി ദിവസമാണ്. ഞായറാഴ്ച രാജ്യത്ത് പ്രവര്‍ത്തി ദിനവും. അതുകൊണ്ട് നമ്മുടെ രാജ്യത്തെപ്പോലെ ഞായറാഴ്ച സഭാ ആരാധനകള്‍ നടത്തേണ്ടുന്നതിനു പകരം നേപ്പാളില്‍ ശനിയാഴ്ചയാണ് ക്രൈസ്തവര്‍ സഭാ ആരാധനകള്‍ നടത്താറുള്ളത്.

 

നേപ്പാളില്‍ ഭൂരിപക്ഷം സഭകളും വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. പലതും പൊട്ടിപ്പൊളിയാറായ കെട്ടിടങ്ങള്‍ ‍. പാവപ്പെട്ട ജനങ്ങള്‍ അധിവസിക്കുന്ന നേപ്പാളില്‍ അതുകൊണ്ടുതന്നെ ആരാധനാ ഹാളുകള്‍ പലതും പഴയ കെട്ടിടങ്ങളിലായിരുന്നത് അപകടങ്ങള്‍ക്ക് വ്യാപ്തികൂട്ടി. നേപ്പാളില്‍ പ്രാദേശിക സമയം പകല്‍ 11.56ന് ഭൂകമ്പം ഉണ്ടായി. ഇവിടെ പല സഭാ ആരാധനകളും ഉച്ചയ്ക്ക് 12.30ന് അവസാനിക്കാറുള്ളതാണ്. നേപ്പാളില്‍ അപകടം ഉണ്ടായ സഭകള്‍ അസ്സംബ്ളീസ് ഓഫ് ഗോഡ് സഭ, ദ ബ്രദറണ്‍ ഇന്‍ ക്രൈസ്റ്റ്, ക്രിസ്ത്യന്‍ എയ്ഡ് മിഷന്‍, നേപ്പാള്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് സഭ, നേപ്പാളി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് തുടങ്ങി നിരവധി സ്വതന്ത്ര സഭകള്‍ ഉണ്ട്.

 

ഇപ്പോഴും മരണ സംഖ്യ എത്രയെന്ന് വ്യക്തമല്ല. ബ്രദറണ്‍ ഇന്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ 100 ഓളം വിശ്വാസികള്‍ ഉണ്ടായിരുന്നു. മരണം എത്രയെന്ന് സ്ഥിരീകരിച്ചിട്ടില്ല. 40 ജഡങ്ങള്‍ പുറത്തെടുത്തു. നേപ്പാളി ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലെ 80 വിശ്വാസികള്‍ കൊല്ലപ്പെട്ടു. എ.ജി. സഭയുടെയും, വേള്‍ഡ് മിഷന്റെയും 3 സഭകള്‍ വീതം അപകടത്തില്‍ തകര്‍ന്നു. രാജ്യത്തെ മൊത്തം മരണ സംഖ്യ 10000 കടക്കുമെന്ന് കണക്കാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.