*നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍*
നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ പലതാണ്.
പോഷകങ്ങളുടെ കൂട്ടത്തില്‍ വരുന്ന നാരുകളെയാണ് ഫൈബറെന്ന് വിളിക്കുന്നത്.
സസ്യാഹാരങ്ങളില്‍ മാത്രം അടങ്ങിയിരിക്കുന്ന ഒരു പ്രത്യേക തരം അന്നജമാണ് ഇവ. എന്നാല്‍ എല്ലാ സസ്യങ്ങളിലും ഇവ ഇല്ല.
എല്ലാ സസ്യങ്ങളിലും ഒരേ അളവിലല്ല നാരുകള്‍ അടങ്ങിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ നാരുകള്‍ ഉള്ളവ മുഴു ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയിലാണ്.
റാഗി, ബാര്‍ലി, തവിടുള്ള കുത്തരി, ചോളം, വഴുതനങ്ങ, മരുങ്ങക്കാ, പാഷന്‍ ഫ്രൂട്ട്, പേരയ്ക്ക, മാതളം, നെല്ലിക്ക, മുന്തിരി, നിലക്കടല, എള്ള്, കൊത്തമല്ലി, ജീരകം, കുരുമുളക് എന്നിവയിലൊക്കെ ധാരാളം നാരുകളുണ്ട്.
നാരുകള്‍ കൂടുതലുള്ള ആഹാരം കഴിക്കുന്നത് വന്‍കുടല്‍, മലാശയം എന്നിവടങ്ങളിലെ കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും.
ഹൃദയാഘാതം താരതമ്യേന കുറവായി കാണും. കൃത്യമായ മലശോധന ഉണ്ടാക്കുന്നു. മലബന്ധം ഇല്ലാതാക്കുന്നു. രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കുന്നു.

