ഗ്യാസിന്റെയും ഹൃദയാഘാതത്തിന്റെയും ലക്ഷണങ്ങളില്‍ സാമ്യങ്ങളുണ്ടെന്ന് വിദഗ്ദ്ധര്‍
ഗ്യാസ്ട്രബിളും ഹൃദയാഘാതവും ഇന്ന് സര്‍വ്വസാധാരണമാണ്. ഇവയുടെ ലക്ഷണങ്ങളില്‍ പലതും ഏറെ സാമ്യയുള്ളവയുമാണ്. എന്നാല്‍ പലപ്പോഴും നമ്മള്‍ ഇത് തിരിച്ചറിയാതെ പോകുന്നു.
ഹൃദയാഘാതം വരുമ്പേള്‍ ഗ്യാസ്ട്രബിളാണെന്നു കരുതി ചികിത്സ വൈകിക്കുന്നവര്‍ ഏറെയുണ്ട്. പലപ്പോഴും ഇത് മരണത്തിലേക്കാണ് വലിച്ചിഴയ്ക്കപ്പെടുന്നത്.
അതുകൊണ്ടു നമ്മള്‍ ഇവ കാര്യമായിത്തന്നെ എടുക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
പലപ്പോഴും നെഞ്ചുവേദന വരുമ്പോഴാണ് ഹൃദയാഘാതത്തിന്റെ ലക്ഷണമാണോ എന്ന് പലരും ചിന്തിക്കുന്നത്. എന്നാല്‍ ഗ്യാസ് ട്രബിളിന്റെ പല ലക്ഷണങ്ങളും ഹൃദയാഘാതത്തിന്റെ മുന്നോടിയാണെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.
നിരന്തരം ഗ്യാസ് പ്രശ്നം ഉണ്ടെങ്കില്‍ നിസ്സാരമാക്കാതെ കഴിവതും ചികിത്സയ്ക്കായി തയ്യാറാകുക. സാധാരണ ഗ്യാസ്ട്രിക് പ്രശ്നം വരുമ്പോള്‍ ഭക്ഷണം കഴിച്ചാലോ വെള്ളം കുടിച്ചാലോ ഗ്യാസിനുള്ള മരുന്നുകള്‍ കഴിച്ചാലോ 90 ശതമാനം ആളുകള്‍ക്കും ആശ്വാസം ലഭിക്കും.
എന്നാല്‍ ഗ്യാസ്ട്രിക് മാറുന്നില്ലെങ്കില്‍ ഉടന്‍തന്നെ ചികിത്സ തേടേണ്ടതാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.