നിരോധനം ഏര്‍പ്പെടുത്തിയ ഹൌസ് ചര്‍ച്ചിന് പുതിയ സ്ഥലത്ത് ആരാധന തുടങ്ങി

Global Top News

നിരോധനം ഏര്‍പ്പെടുത്തിയ ഹൌസ് ചര്‍ച്ചിന് പുതിയ സ്ഥലത്ത് ആരാധന തുടങ്ങി
ഗ്വൂഷോ: ചൈനയില്‍ സര്‍ക്കാര്‍ ആരാധനയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയ ഹൌസ് ചര്‍ച്ചിലെ വിശ്വാസികള്‍ പുതിയ സ്ഥലത്ത് ആരാധന ആരംഭിച്ചു.

ഗ്വൂഷോ പ്രവിശ്യയിലെ ഗ്യൂയിയാങ്ങിലെ ഹൌഷി ചര്‍ച്ചിന്റെ ആരാധനയായിരുന്നു നേരത്തെ പ്രാദേശിക പോലീസ് നിരോധിച്ചത്. ഈ സഭ പ്രവിശ്യയിലെ ഏറ്റവും വലിയ സഭയായിരുന്നു. ആത്മാക്കളുടെ കൂടി വരവില്‍ വര്‍ദ്ധനവു കണ്ട അധികാരികള്‍ സഭയെ നശിപ്പിക്കണമെന്നുള്ള ആഗ്രഹത്തോടെയായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച ഗ്യുയിയാങ്ങിലെ തന്നെ വലിയ കെട്ടിടമായ ഫ്ളവര്‍ ഗാര്‍ഡനില്‍ വാടകയ്ക്കു ഹാള്‍ മുറി എടുത്താണ് ആരാധന പുഃനസ്ഥാപിച്ചത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.