ഞായറാഴ്ച ദിവസം ജോലി ചെയ്യാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ യുവാവിനെ കൊലപ്പെടുത്തി

Breaking News Global

ഞായറാഴ്ച ദിവസം ജോലി ചെയ്യാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ യുവാവിനെ കൊലപ്പെടുത്തി
ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ ഞായറാഴ്ച ദിവസം ജോലി ചെയ്യാന്‍ വിസമ്മതിച്ചതിന് ക്രിസ്ത്യന്‍ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി.

 

പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ക് പുരയില്‍ നൊമാന്‍ മുനീര്‍ മസിഹ് (20) എന്ന യുവാവിനെയാണ് നാട്ടുകാരനായ ഒരു മുസ്ളീമിന്റെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയത്.

 

നോമന്‍ ഷെയ്ക്പുര തഹസില്‍ മുന്‍സിപ്പല്‍ അതോറിട്ടി വകുപ്പിന്റെ കീഴിലുള്ള ശുചീകരണ വിഭാഗം തൊഴിലാളിയാണ്. നഗരത്തിലെ തനിക്കായി നിയോഗിക്കപ്പെട്ട സ്ഥലത്തെ തൂപ്പുകാരനായി ജോലിനോക്കുകയായിരുന്നു ഈ യുവാവ്. ഞായറാഴ്ച ദിവസം അവധിയാണ്.

 

അന്ന് ജോലി ചെയ്യേണ്ട. എന്നാല്‍ പ്രദേശത്തെ ദാനു ചദ്ദാര്‍ എന്ന മുസ്ളീം 19-നു തന്റെ വീടിനു മുന്‍വശം തൂത്തുവാരുവാന്‍ നൊമാനെ നിര്‍ബന്ധിച്ചു. എന്നാല്‍ ഇന്നത്തെ ദിവസം ഞായറാഴ്ചയാണെന്നും അവധി ദിനമായതിനാല്‍ ജോലി ചെയ്യാന്‍ സാധിക്കില്ലാ എന്നും മറുപടി നല്‍കി.

 

പിറ്റേദിവസം തിങ്കളാഴ്ച രാവിലെ നൊമാന്‍ തന്റെ ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നപ്പോള്‍ രണ്ടു മോട്ടോര്‍ ബൈക്കുകളിലായി ചിലര്‍ വന്നു. അതിലൊരാള്‍ പൊടുന്നനവെ പിസ്റ്റള്‍ എടുത്തു നൊമാനു നേരെ വെടിവെയ്ക്കുകയായിരുന്നു.

 

നൊമാന്‍ തല്‍ക്ഷണം മരിച്ചു. ദാനു ചദ്ദാറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു മകനെ കൊലപ്പെടുത്തിയതെന്ന് മാതാവ് ഖലീദ ബീവി പോലീസിനോടു പറഞ്ഞു. നൊമാന്റെ പിതാവ് നേരത്തെ ഈ വകുപ്പിലെ തൂപ്പുകാരനായിരുന്നു.

 

അദ്ദേഹം രണ്ടു വര്‍ഷം മുമ്പു മരിച്ചു പോയതിനാല്‍ ഈ ഒഴിവില്‍ കിട്ടിയ ജോലിയായിരുന്നു നൊമാന്റേത്. വളരെ ദരിദ്ര കുടുംബമാണ് ഖാലിദയുടേത്.

 

ഇവര്‍ക്ക് മൂന്നു ആണ്‍ മക്കളും രണ്ടു പെണ്‍മക്കളുമാണുള്ളത്. ഇവര്‍ സ്ഥലത്തെ ഒരു പ്രാദേശിക പെന്തക്കോസ്തു സഭയിലെ അംഗങ്ങളാണ്.

 

ദിവസവും രാവിലെ 6 മണിക്ക് ജോലിയില്‍ ഏര്‍പ്പെടുന്ന നൊമാന്റെ കുറഞ്ഞ ശമ്പളത്തിന്റെ വരുമാനമാര്‍ഗ്ഗമാണ് ഇല്ലാതായത്. പോലീസ് ചദ്ദാറിനെ കൊലക്കുറ്റത്തിന് അറസ്റ്റു ചെയ്തു.

Leave a Reply

Your email address will not be published.