എങ്ങനെ ചിരിക്കാം; സ്പെഷ്യല്‍ കോച്ചിംഗ് ക്ളാസ്സുമായി ജപ്പാന്‍ കമ്പനി
ടോക്കിയോ: ഇപ്പോള്‍ എന്തിനും ഏതിനും സ്പെഷ്യല്‍ കോച്ചിംഗ് ക്ളാസ്സുകള്‍ ലോകത്ത് സജീവമായിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ. ഇതൊക്കെ ഒരു തൊഴിലിനോ വിദ്യാഭ്യാസത്തിനോ മാത്രമാണ്.
എന്നാല്‍ ചിരിക്കാന്‍ മറന്നു പോയവര്‍ക്കു വേണ്ടിയാണ് ജപ്പാന്‍ കമ്പനി ഒരു സ്പെഷ്യല്‍ കോച്ചിംഗ് ക്ളാസ് ആരംഭിച്ചിരിക്കുന്നത്. അതും കോവിഡിന്റെ പേരില്‍ .
കോവിഡ് കാലത്ത് വീട്ടില്‍ ഇരുന്ന് ഫോണിലും കമ്പ്യൂട്ടറിലും സമയം ചിലവഴിക്കുന്നവരാണ് നല്ലൊരു ശതമാനം ജനവും. ഒപ്പം തന്നെ മാസ്ക് വച്ച് വായും മൂക്കും അടച്ചതിനാല്‍ വികാരങ്ങള്‍ പോലും ആരും പുറത്തു പ്രകടിപ്പിക്കാനുള്ള അവസരം ഇല്ലതായി.
പലരും ചിരിക്കാന്‍ തന്നെ മറന്നു പോയി. ഇത്തരക്കാരെ പരിശീലിപ്പിക്കാനായാണ് ഇജിഎഒഐകെയു എന്ന ഒരു കമ്പനി എങ്ങനെ ചിരിക്കാം എന്ന സെമിനാര്‍ ആദ്യം നടത്തുന്നത്.
ടോക്കിയോയില്‍ നടത്തുന്ന ഈ സെമിനാറില്‍ 30 പേര്‍ പങ്കെടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്. ഈ സെമിനാര്‍ പിന്നീട് അവര്‍ ഓഫ് ലൈനില്‍ നടത്തുകയും കൂടുതല്‍ പേര്‍ പങ്കെടുക്കുകയും ചെയ്തു.
2022-ല്‍ സെമിനാറില്‍ പങ്കെടുത്ത ജനങ്ങളെക്കാളും ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പങ്കെടുത്തവരുടെ എണ്ണത്തില്‍ 5 മടങ്ങാണ് വര്‍ദ്ധനവുണ്ടായത്.
പുഞ്ചിരി വെറുമൊരു പുഞ്ചിരി മാത്രമല്ല, നമ്മുടെ സന്തോഷം മറ്റുള്ളവരെ അറിയിക്കുന്ന വഴിയാണെന്നാണ് കമ്പനി സ്ഥാപകന്‍ കേക്കോ കവാനോ പറയുന്നത്.

