78-മത്‌ കരിയംപ്ലാവ് കൺവൻഷൻ ആരാധനയോടുംകൂടെ കരിയംപ്ലാവ് ഹെബ്രോനിൽ സമാപിച്ചു.

78-മത്‌ കരിയംപ്ലാവ് കൺവൻഷൻ ആരാധനയോടുംകൂടെ കരിയംപ്ലാവ് ഹെബ്രോനിൽ സമാപിച്ചു.

Convention

78-മത്‌ കരിയംപ്ലാവ് കൺവൻഷൻ ആരാധനയോടുംകൂടെ കരിയംപ്ലാവ് ഹെബ്രോനിൽ സമാപിച്ചു.

കരിയംപ്ലാവ് : WME ദൈവസഭകളുടെ 77-മത്‌ ജനറൽ കൺവൻഷൻ കർത്തൃമേശയോടും സംയുക്ത ആരാധനയോടുംകൂടെ കരിയംപ്ലാവ് ഹെബ്രോനിൽ സമാപിച്ചു. റവ. ഡോ. ഒ. എം. രാജുക്കുട്ടി സമാപന സന്ദേശം നൽകി. സമാപന ഞായറാഴ്ച നടന്ന കർത്തൃമേശയിൽ ആയിരങ്ങൾ പങ്കെടുത്തു.

ഏറ്റം ജനകീയ ക്രിസ്തീയ ഗാനമായി തിരഞ്ഞെടുക്കപ്പെട്ട “പാരിൽ പാർക്കും അൽപ്പായുസിൽ ഭാരങ്ങളധികം വേണ്ടിനി” എന്ന ഗാനത്തിനുള്ള മഹാകവി “കെ. വി. സൈമൺ സംഗീതരത്ന പുരസ്‌കാരം” രചനയും സംഗീതവും നിർവ്വഹിച്ച പാസ്റ്റർ ഡോ. ഒ. എം. രാജുക്കുട്ടിക്ക് പ്രശസ്ത സുവിശേഷ ഗായകൻ ബിനോയ് ചാക്കോ സമർപ്പിച്ചു.

‘ക്രിസ്തീയ ദർശനം’ ചീഫ് എഡിറ്റർ സജി ജോൺ അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ MLA ആസ്വാദന പ്രസംഗം നിർവഹിച്ചു. മുൻ-MLA രാജു എബ്രഹാം മുഖ്യസന്ദേശം നൽക.

ഒരാഴ്ച നീണ്ടുനിന്ന മഹായോഗത്തിന്റെ വിവിധ ദിവസങ്ങളിൽ കർത്തൃദാസന്മാരായ റെവ. ഡോ. ഒ. എം. രാജുക്കുട്ടി, ഡോ. സണ്ണി ഫിലിപ്പ്, ഡോ. വി. പി. ജോസ്, ഡോ. ഇട്ടി ഏബ്രഹാം, റവ. ടോമി ജോസഫ്, റവ. ഫിന്നി ശാമുവേൽ, റവ. അനീഷ് കാവാലം, റവ. ജെയിംസ് ജോർജ്, ഡോ. ജേക്കബ് ഡാനിയേൽ, സ്റ്റാൻലി ജോർജ്, സൂസൻ രാജുക്കുട്ടി എന്നിവർ വചനശുശ്രൂഷ നിർവഹിച്ചു. സെലെസ്റ്റ്യൽ റിഥം ബാൻഡ് സംഗീതശുശ്രൂഷ നിർവ്വഹിച്ചു.

പാസ്റ്റെർസ് കോൺഫെറൻസ്, ലേഡീസ് കോൺഫെറെൻസ്, സ്നാന ശുശ്രൂഷ, യൂത്ത്-സൺഡേ സ്‌കൂൾ മീറ്റിംഗ്, മിഷനറി സമ്മേളനം എന്നിവ നടന്നു. ആന്റോ ആന്റണി MP, പ്രമോദ് നാരായൺ MLA, രാജു എബ്രഹാം മുൻ-MLA, റിങ്കു ചെറിയാൻ, അഡ്വ. കെ. ജെയവർമ്മ എന്നിവർ ആശംസകൾ അറിയിച്ചു.

സമാപന ഞായറാഴ്ച നടന്ന കർത്തൃമേശക്കു റവ. ഡോ. ഒ. എം. രാജുക്കുട്ടിയുടെ നേതൃത്വത്തിൽ 40 സീനിയർ ശുശ്രൂഷകന്മാർ കാർമ്മികത്വം വഹിച്ചു. കൺവൻഷനിൽ സംബന്ധിച്ച മുഴുവൻ ജനങ്ങൾക്കും എല്ലാദിവസവും ഉച്ചക്കും വൈകിട്ടും ഭക്ഷണം നൽകി.

കർത്താവിന്റെ വരവ് താമസിച്ചാൽ 2027 ജനുവരി 11-17 വരെ നടക്കുന്ന WME 78-മത്‌ കൺവൻഷനിൽ കൂടിക്കാണാം എന്ന പ്രഖ്യാപനത്തോടെ കൺവൻഷൻ സമാപിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.