ജീവിതശൈലീ രോഗങ്ങള്‍മൂലം ലോകത്ത് മരിക്കുന്നവര്‍ 1.6 കോടി
ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങള്‍ മൂലം ലോകത്ത് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുന്നതായി ലോകാരോഗ്യ സംഘടന.
പ്രമേഹം, ചില അര്‍ബുദങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങള്‍ കാരണം ലോകത്ത് വര്‍ഷം തോറും മരിക്കുന്നവര്‍ 1.6 കോടിയാണെന്ന് ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 70 വയസ്സിനു താഴെയുള്ളവരാണ് മരണപ്പെടുന്നവരില്‍ ഏറെയും.
പുകവലി, മദ്യപാനം മൂലമുള്ള ശ്വാസകോശ, കരള്‍ രോഗങ്ങള്‍ എന്നിവയും മരണത്തിലേക്ക് നയിക്കുന്നു. പകര്‍ച്ചവ്യാധികളേക്കാളും ജീവിതശൈലീ രോഗങ്ങള്‍ പൊതുജനാരോഗ്യത്തിനു വന്‍ ഭീഷണി സൃഷ്ടിക്കുന്നതായാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.