ചൈന ആയിരത്തോളം ദക്ഷിണ കൊറിയന്‍ പാസ്റ്റര്‍മാരെയും മിഷണറിമാരെയും നാടു കടത്തി

Asia Breaking News Top News

ചൈന ആയിരത്തോളം ദക്ഷിണ കൊറിയന്‍ പാസ്റ്റര്‍മാരെയും മിഷണറിമാരെയും നാടു കടത്തി
ബീജിംഗ്: ചൈനയില്‍ സുവിശേഷ വേലയും മിഷന്‍ പ്രവര്‍ത്തനങ്ങളും ചെയ്തു വന്നിരുന്ന ദക്ഷിണ കൊറിയക്കാരായ പാസ്റ്റര്‍മാരെയും മിഷണറിമാരെയും നാടുകടത്തി.

 

വടക്കു കിഴക്കന്‍ ചൈനയിലെ ലിലോനിങ്, ജിലിന്‍ ‍, ഹീലോങ്ജാങ് പ്രവിശ്യകളില്‍ ഒരു വര്‍ഷമായി നടന്നു വരുന്ന റെയ്ഡിനെത്തുടര്‍ന്നാണ് നടപടിയെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പാസ്റ്റര്‍മാരും മിഷണറിമാരും ഉത്തര കൊറിയക്കാരായവരെ സഹായിക്കുന്നു എന്നാരോപിച്ചായിരുന്നു നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

 
ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ക്രൂര ഭരണത്തെ ഭയന്ന് ചൈനയില്‍ അഭയം തേടിയ നിരവധി ആളുകളുണ്ട്. അവരില്‍ നല്ലൊരു വിഭാഗം പേരും വൈകല്യങ്ങളുള്ളവരുമാണ്. ഇവരെ കണ്ടെത്തി സുവിശേഷം പങ്കുവെച്ച് ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്നു സംരക്ഷിച്ചതിനാണ് ദക്ഷിണ കൊറിയന്‍ പാസ്റ്റര്‍മാരെയും മിഷണറിമാരെയും നാടു കടത്തിയത്.

 

ഇവര്‍ നാടുവിട്ടതോടെ ആരാധനാലയങ്ങള്‍ ഇപ്പോള്‍ അടഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരി മാസം മുതല്‍ ചൈനയില്‍ കനത്ത മതനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആരെങ്കിലും അംഗീകാരമില്ലാതെ മതപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ 45,000 ഡോളര്‍ വരെ പിഴയും അനധികൃതമായി സ്ഥലങ്ങള്‍ കൈയ്യേറി മതപ്രവര്‍ത്തനങ്ങള്‍ നടത്തുകയും സംരക്ഷിക്കുകയും ചെയ്താല്‍ 30,100 ഡോളറും പിഴ ഈടാക്കുമെന്ന് ഉത്തരവിറക്കിയിരുന്നു.

 
രാജ്യത്ത് പലയിടങ്ങളിലും ക്രൈസ്തവര്‍ വീടുകളിലും രഹസ്യ കേന്ദ്രങ്ങളിലും ആരാധനകള്‍ നടത്തുന്നുണ്ട്. ഇവിടെ പോലീസ് റെയ്ഡു ചെയ്ത് വിശ്വാസികളെ കസ്റ്റഡിയിലെടുക്കുന്നത് പതിവാണ്. നിരവധി ദക്ഷിണ കൊറിയന്‍ ക്രൈസ്തവ മിഷന്‍ സംഘടനകളും സഭകളും ചൈനയിലേക്ക് മിഷണറിമാരെ അയച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്.

ഇതിനു തടയിടാന്‍ ചൈന നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

Leave a Reply

Your email address will not be published.