കാരറ്റിന്റെ അത്ഭുത ഗുണങ്ങള്‍
പച്ചക്കറികളിലെ പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നാണ് കാരറ്റ്. ഇവയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട്. ശരീരത്തില്‍ ആവശ്യമായ വിറ്റാമിനുകള്‍ , എന്‍സൈമുകള്‍ , ധാതുക്കള്‍ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു.
ദിവസവും കാരറ്റ് കഴിച്ചാല്‍ കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറയും.
കാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ എന്ന ആന്റീ ഓക്സിഡന്റ് കാന്‍സറിനെ പ്രതിരോധിക്കുന്നു.
കാരറ്റ് ജ്യൂസ് കഴിച്ചാല്‍ ശരീരത്തിനെ അണുബാധയില്‍നിന്നു മോചിപ്പിക്കുന്നു.
മുലപ്പാലിന്റെ ഗുണ നിലവാരം വര്‍ദ്ധിപ്പിക്കുന്നു.
മുടി, നഖം എന്നിവയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.
കാരറ്റ് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ നിലയില്‍ ക്രമപ്പെടുത്തുവാന്‍ സഹായിക്കുന്നു.
അമിത വണ്ണം കുറയ്ക്കുന്നു.
കാരറ്റിലെ നാരുകള്‍ കുടലിന്റെ ആരോഗ്യത്തിനു സഹായിക്കും.
രക്തദൂഷ്യം കുറയ്ക്കാന്‍ സഹായിക്കുന്നു.
സ്ട്രോക്ക്, ഹൃദയ രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നു.
തലച്ചോറിന്റെ ആരോഗ്യത്തിനു സഹായിക്കും.
ദീര്‍ഘ നാള്‍ നീണ്ടു നില്‍ക്കുന്ന ചുമ കുറയ്ക്കാന്‍ കാരറ്റ് പ്രയോജനപ്പെടുന്നു.
ചര്‍മ്മ സൌന്ദര്യത്തിനു ഗുണകരം
കണ്ണുകളുടെ ആരോഗ്യത്തിന് കാരറ്റ് ഗുണപ്രദം.
ലൈംഗിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നു, വന്ധ്യത സാദ്ധ്യത കുറയ്ക്കുന്നു.