“യിസ്രായേലിനെ നശിപ്പിക്കാനുള്ള ആഹ്വാനങ്ങള്‍ ഞങ്ങള്‍ അവഗണിക്കില്ല”, ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി
യെരുശലേം: യിസ്രായേല്‍-യു.എസ്. സഖ്യം ഇറാനില്‍ നടത്തുന്ന സംയുക്ത ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വാഡെഫുള്‍ യിസ്രായേല്‍ സന്ദര്‍ശിച്ചു പിന്തുണ നല്‍കി.
ജോഹാന്‍ യിസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാറും തമ്മില്‍ യെരുശലേമില്‍ സംയുക്ത പത്ര സമ്മേളനം നടത്തി.
ഇറാനിയന്‍ ഭീഷണി യിസ്രായേലിന്റെ അതിര്‍ത്തികളില്‍ മാത്രമായി പരിമിതപ്പെടുത്തില്ലെന്ന് ഊന്നി പറഞ്ഞുകൊണ്ട് ടെഹ്റാനിലെ ഭരണകൂടത്തിനെതിരെ ഇരുവരും ഉറച്ചതും ഏകോപിതവുമായ നിലപാട് പ്രഖ്യാപിച്ചു.
ഇറാന്റെ ബാലസ്റ്റിക് മിസൈലുകള്‍ നമ്മളെയെല്ലാം ഭീഷണിപ്പെടുത്തുന്നു. ടെഹ്റാനിലെ ഭരണകൂടം, ഹിസ്ബുള്ള, ഹൂത്തികള്‍, ഹമാസ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുകയും നയിക്കുകയും ചെയ്യുന്നു.
യിസ്രായേല്‍ രാഷ്ട്രത്തിന്റെ നാശമാണ് പ്രധാന ലക്ഷ്യമെന്ന് വ്യക്തമായി നിര്‍വ്വചിക്കുന്ന ഒരു ഭരണകൂടത്തെയാണ് നമ്മള്‍ നേരിടുന്നത്. ജര്‍മ്മന്‍ സര്‍ക്കാരിന് ഈ ഭീഷണി അവഗണിക്കാന്‍ കഴിയില്ല. ജോഹാന്‍ കൂട്ടിച്ചേര്‍ത്തു.

