വിന്റര്‍ ഒളിമ്പിക് വേദികളില്‍ സുവിശേഷീകരണ ദൌത്യവുമായി മിഷന്‍ സംഘടനകള്‍
മിലാന്‍: ഇറ്റലിയിലെ വിവിധ സ്ഥലങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന മിലാനോ കോര്‍ട്ടിന 2026 എന്നറിയപ്പെടുന്ന വിന്റര്‍ ഒളിമ്പിക്സ് ഗെയിംസില്‍ വിവിധ ക്രൈസ്തവ സഭകളും മിഷന്‍ സംഘടനകളും സുവിശേഷീകരണ വേദികളായി പ്രയോജനപ്പെടുത്തുന്നു.
ഫെബ്രുവരി 6 മുതല്‍ 22 വരെ നടക്കുന്ന 25-മത് ആഗോള ഇവന്റില്‍ 92 രാജ്യങ്ങളില്‍നിന്നുള്ള ഏകദേശം 2900 അത്ലറ്റുകള്‍ ഒത്തുചേര്‍ന്നു.
ചരിത്രത്തിലെ ഏറ്റവും ഭൂമിശാസ്ത്രപരമായി വ്യാപകമായ ശൈത്യകാല ഒളിമ്പിക്സിന് വടക്കന്‍ ഇറ്റലിയിലുടനീളം 15 വേദികള്‍ ഉപയോഗിക്കുന്നു.
ഏകദേശം 2 ദശലക്ഷം കാണികളെ ആകര്‍ഷിച്ചു നടക്കുന്ന ഒളിമ്പിക്സില്‍ ആതിഥേയ പ്രദേശങ്ങളിലുടനീളം യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കുവെച്ചും ആത്മീയ യോഗങ്ങള്‍ ക്രമീകരിച്ചും ജനക്കൂട്ടത്തോടൊപ്പം ചേര്‍ക്കാനായി ഇന്റര്‍നാഷണല്‍ മിഷന്‍ ബോര്‍ഡ് പ്രഖ്യാപിച്ചു.
നൂറുകണക്കിനു ബാപ്റ്റിസ്റ്റുകളും തങ്ങളോടൊപ്പമുണ്ടെന്ന് ഐഎംസി പറഞ്ഞു. സാള്‍ട്ട് ലേക്ക് സിറ്റി ആസ്ഥാനമായുള്ള (യു.എസ്.) ആരാധനാ കൂട്ടായ്മയായ റോക്ക് മ്യൂസിക് യൂത്ത് വിങ് ഡിവിഷന്‍ പ്രാദേശിക സഭകളുമായി സഹകരിച്ച് സുവിശേഷ പ്രവര്‍ത്തനവും ആത്മീയ യോഗങ്ങളും ക്രമീകരിക്കുന്നു.
കൂടാതെ മറ്റു പല ക്രിസ്ത്യന്‍ സംഘടനകളും കര്‍ത്തൃദാസന്മാരും സംഘടനാതലത്തിലും വ്യക്തിപരമായും സുവിശേഷീകരണ ദൌത്യത്തില്‍ പരമാവധി പ്രയോജനപ്പെടുത്തുന്നു.

