ബൈബിളിലെ യഹൂദ്യ, ശമര്യ ആയ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ യിസ്രായേല്‍
യെരുശലേം: യോര്‍ദ്ദാന്‍ നദിയുടെ പടിഞ്ഞാറന്‍ കരയിലെ ഭൂപ്രദേശമാണ് വെസ്റ്റ് ബാങ്ക്. ബൈബിളിലെ പുരാതന സ്ഥലങ്ങളായ യഹൂദ്യ, ശമര്യ പ്രദേശങ്ങളാണ് ഇന്ന് വെസ്റ്റ് ബാങ്ക് എന്നറിയപ്പെടുന്നത്.
1967 മുതല്‍ ഈ പ്രദേശം യിസ്രായേല്‍ അധിനിവേശത്തിന്‍ കീഴിലാണ്. ഇതിനെ അന്താരാഷ്ട്ര സമൂഹം നിയമവിരുദ്ധമായി കണക്കാക്കുന്നു.
വെസ്റ്റ് ബാങ്കിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വര്‍ഷങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ യിസ്രായേല്‍ നീക്കം തുടങ്ങി എന്നതാണ്.
1967-നു ശേഷം ആദ്യമായി വെസ്റ്റ് ബാങ്കില്‍ കുടിയേറ്റവും ഭൂമി രജിസ്റ്റര്‍ ചെയ്യലും അനുവദിക്കുന്ന കരട് പ്രമേയം യിസ്രായേല്‍ സര്‍ക്കാര്‍ പാസ്സാക്കി.
ധനമന്ത്രി ബേസലേല്‍ സ്മോട്രിച്ച്, നീതിന്യായ വകുപ്പ് മന്ത്രി യാരിവ് ലെവിന്‍, പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയത്തിലാണ് കാബിനറ്റ് അധികാരം നല്‍കിയത്.
ഇതോടെ യഹൂദ കുടിയേറ്റക്കാര്‍ക്ക് ഈ ഭൂമി വേഗത്തില്‍ ഏറ്റെടുക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്ന് ബേസലേല്‍ സ്മോട്രിച്ച് പ്രതികരിച്ചു. ഇതിനെതിരെ ഹമാസ് ശക്തമായി രംഗത്തുവന്നു.

