അവസാന ബന്ദിയും തിരിച്ചെത്തി; ടെല്‍ അവീവിലെ കൌണ്ടഡൌണ്‍ ക്ളോക്ക് നിശ്ചലമായി

അവസാന ബന്ദിയും തിരിച്ചെത്തി; ടെല്‍ അവീവിലെ കൌണ്ടഡൌണ്‍ ക്ളോക്ക് നിശ്ചലമായി

Breaking News Middle East Top News

അവസാന ബന്ദിയും തിരിച്ചെത്തി; ടെല്‍ അവീവിലെ കൌണ്ടഡൌണ്‍ ക്ളോക്ക് നിശ്ചലമായി

ടെല്‍അവീവ്: 2023 ഒക്ടോബര്‍ 7-ലെ ഭീകരാക്രമണത്തില്‍ ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ അവസാന യിസ്രായേലിയുടെ മൃതദേഹവും വീണ്ടെടുത്തു.

റാന്‍ ഗാവില്‍ എന്ന ഇരുപത്തിനാലുകാരന്റെ മൃതദേഹം തിങ്കളാഴ്ച യിസ്രായേലില്‍ എത്തിച്ചു. ഇതിനു പിന്നാലെ ടെല്‍ അവീവ് നഗരത്തിലെ ബന്ദികളുടെ ചത്വരത്തില്‍ സ്ഥാപിച്ചിരുന്ന കൌണ്ടഡൌണ്‍ ക്ളോക്ക് 844-മത്തെ ദിവസം നിശ്ചലമായി.

പോലീസുകാരനായിരുന്ന ഗാവില്‍ പരിക്കേറ്റ് വിശ്രമത്തിലായിരിക്കെയാണ് ഹമാസും ഇസ്ളാമിക് ജിഹാദികളുമടക്കമുള്ള പലസ്തീന്‍ ഭീകരര്‍ തെക്കന്‍ യിസ്രായേലില്‍ ആക്രമണം നടത്തിയത്.

ഗാവിലിനെ വധിച്ച് മൃതദേഹം ഗാസയിലേക്ക് കടത്തുകയായിരുന്നു. മൃതദേഹം മാതൃരാജ്യത്ത് എത്തിച്ചതില്‍ ഗാവിയേലിന്റെ കുടുംബാംഗങ്ങള്‍ നന്ദി അറിയിച്ചു.

ഗാവില്‍ യിസ്രായേലിന്റെ നായകനാണെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. പലസ്തീന്‍ ഭീകരര്‍ യിസ്രായേലില്‍നിന്നും ഗാസയിലേക്ക് 251 പേരെ തട്ടിക്കൊണ്ടുപോയതിനുശേഷമുള്ള ഓരോ നിമിഷവും ഓര്‍ക്കുന്നതിനാണ് ബന്ദികളുടെ ചത്വരത്തില്‍പ്രത്യേക ക്ളോക്ക് സ്ഥാപിച്ചത്.

അവസാന ബന്ദിയും തിരികെയെത്തിയതോടെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അവതരിപ്പിച്ച ഗാസ സമാധാന പദ്ധതിയുടെ ഒന്നാം ഘട്ടം ഏതാണ്ട് പൂര്‍ണ്ണമായി. ഗാസയുടെ പുനരുദ്ധാരണം അടക്കമുള്ള രണ്ടാം ഘട്ടമാണ് ഇനിയുള്ളത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.