ഞാന്‍ താങ്കള്‍ക്കായി പെട്ടന്ന് ഒന്ന് പ്രാര്‍ത്ഥിക്കട്ടെ? റെസ്റ്റോറന്റില്‍ പ്രാര്‍ത്ഥനയ്ക്കായി ട്രംപ്

ഞാന്‍ താങ്കള്‍ക്കായി പെട്ടന്ന് ഒന്ന് പ്രാര്‍ത്ഥിക്കട്ടെ? റെസ്റ്റോറന്റില്‍ പ്രാര്‍ത്ഥനയ്ക്കായി ട്രംപ്

Breaking News USA

ഞാന്‍ താങ്കള്‍ക്കായി പെട്ടന്ന് ഒന്ന് പ്രാര്‍ത്ഥിക്കട്ടെ? റെസ്റ്റോറന്റില്‍ പ്രാര്‍ത്ഥനയ്ക്കായി ട്രംപ്

ദൈവിക ഇടപെടലിനായും ദൈവിക വിശ്വാസത്തിനും വേണ്ടി ലജ്ജയില്ലാതെ പ്രതികരിക്കുകയും സമര്‍പ്പിക്കുകയും ചെയ്യുന്ന ഒരു അമേരിക്കന്‍ പ്രസിഡന്റ് എന്ന ഖ്യാതി സമീപകാലത്ത് നേടിയെടുത്ത ഡൊണാള്‍ഡ് ട്രംപ് ക്രൈസ്തവ ലോകത്തെ വീണ്ടും അതിശയിപ്പിച്ചിരിക്കുകയാണ്.

2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ ഭരണകൂടത്തിന്റെ റെക്കോര്‍ഡ് പ്രചിരിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ട് ചൊവ്വാഴ്ച അയോവയിലേക്കുള്ള ഒരു യാത്രയ്ക്കിടെ ഒരു അടിയുറച്ച ദൈവവിശ്വാസിയായ ട്രംപ് അനുയായിയുടെ പ്രാര്‍ത്ഥനയ്ക്കായി സമര്‍പ്പിച്ചത് വൈറലായി.

സമ്പദ് വ്യവസ്ഥയെക്കുറിച്ച് നടത്തിയ പ്രസംഗത്തിനു മുമ്പ് ട്രംപ് അയോവയിലെ മര്‍ബന്‍ഡേമിലുള്ള മെഷിന്‍ ഷെഡ് റെസ്റ്റോറന്റ് സന്ദര്‍ശിച്ചു.

റെസ്റ്റോറന്റില്‍ തന്റെ പിന്തുണക്കാരുമായി സംവാദിക്കുന്നതിനിടയില്‍ ഒരു ബൂത്തില്‍ ഇരുന്ന ഒരാള്‍ “ഞാന്‍ താങ്കള്‍ക്കായി പെട്ടന്ന് ഒന്ന് പ്രാര്‍ത്ഥിക്കട്ടെ” എന്നുള്ള അപ്രതീക്ഷിതമായ ഒരു ചോദ്യം ഉയര്‍ന്നു. ഒന്നും ചിന്തിക്കാതെ ട്രംപ് മറുപടി പറഞ്ഞു.

തീര്‍ച്ചയായും, വരു പ്രസിഡന്റ് ആ മനുഷ്യന്റെ തോളില്‍ കൈവച്ചു. “ദൈവമേ ഈ പ്രസിഡന്റിനുവേണ്ടി ഞങ്ങള്‍ നന്ദി പറയുന്നു, തുടര്‍ച്ചയായ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു, വിവേകത്തിനായി പ്രാര്‍ത്ഥിക്കുന്നു, പ്രത്യാശയ്ക്കായി ഞങ്ങള്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കുന്നു, സമാധാനത്തിനായി ഞങ്ങള്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കുന്നു”.

ആ മനുഷ്യന്‍ ലോകത്തിലെ ശത്രുക്കളുടെയും പിശാചിന്റെയും തന്ത്രങ്ങളില്‍നിന്നും സംരക്ഷണത്തിനായും ചുരുക്കമായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയ്ക്കു ട്രംപ് നന്ദി പറഞ്ഞു.

കൂടിനിന്നവരില്‍ എല്ലാവരും പ്രാര്‍ത്ഥനയില്‍ സഹകരിച്ചിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.