നിര്‍മ്മാണ മാലിന്യങ്ങളെ പുതിയ നിര്‍മ്മാണ വസ്തുക്കളാക്കി മാറ്റുന്ന സാങ്കേതിക വിദ്യയില്‍ യിസ്രായേല്‍
നിര്‍മ്മാണ മാലിന്യങ്ങള്‍ ഇന്ന് ഒരു ആഗോള പരിസ്ഥിതി പ്രശ്നമാണല്ലോ? ലോകമെമ്പാടും പ്രതിദിനം വലിയ അളവില്‍ നിര്‍മ്മാണ മാലിന്യങ്ങള്‍ കുഴിച്ചിടുന്നു.
പലപ്പോഴും നിയമവിരുദ്ധവും വലിയ സാമ്പത്തിക ബാദ്ധ്യതയും പരിസ്ഥിതിക്ക് കാര്യമായ ദോഷം വരുത്തിവയ്ക്കുന്നതുമാണ് ഇത്തരം പ്രവര്‍ത്തികള്‍.
എന്നാല്‍ 1991-ല്‍ സ്ഥാപിതമായതും ലുസോണ്‍ ഗ്രൂപ്പിന്റെ ഭാഗമായതുമായ യിസ്രായേലി കമ്പനിയായ റോം മോര്‍ഗറ്റ് വികസിപ്പിച്ചുകൊണ്ടുവന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്ന മാലിന്യമായി സാധാരണയായി കാണപ്പെടുന്ന വലിയ ലാഭകരവും പുനരുപയോഗിക്കാവുന്നതുമായ നിര്‍മ്മാണ വസ്തുക്കളാക്കി മാറ്റുന്ന ഒരു സാങ്കേതിക വിദ്യയാണിത്.
ഞങ്ങള്‍ എല്ലാ തരം മാലിന്യവും എടുത്ത് പൊടിച്ചു പുതിയൊരു നിര്‍മ്മാണ സാമഗ്രി സൃഷ്ടിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നു മനസ്സിലാക്കാന്‍ ശ്രമിച്ചു. റോം സിഇഒ ഏരിയല്‍ അപ്രാം പറഞ്ഞു.
ഞങ്ങള്‍ വിപുലമായ പരിശോധനയും ഗവേഷണവും നടത്തി ലബോറട്ടറി സംയുക്തങ്ങളില്‍നിന്ന് ഞങ്ങള്‍ നിശ്ചയിച്ച, പ്രതീക്ഷിച്ച ഒരു മെറ്റീരിയല്‍ ഞങ്ങള്‍ക്കു ലഭിച്ചു. റോം വികസന മേധാവി യേല്‍ ഹിര്‍ഷ് പരഞ്ഞു.
മേര്‍ഫിറ്റ് സാങ്കേതിക വിദ്യ പ്രകൃതിയില്‍ എടുക്കുന്ന കാര്‍ബണ്‍ പിടിച്ചെടുക്കല്‍ പ്രക്രീയയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

