അര്‍ജന്റീനയില്‍ 312 പോലീസ് കേഡറ്റുകള്‍ സ്നാനമേറ്റു
അര്‍ജന്റീനയില്‍ ജുവാന്‍ വുസെറ്റിച്ച് പോലീസ് അക്കാഡമിയില്‍ പോലീസിന്റെ ഇവാഞ്ചലിക്കല്‍ ചാപ്ളിന്‍സി സംഘടിപ്പിച്ച ചടങ്ങില്‍ 312 പോലീസ് കേഡറ്റുകള്‍ പരസ്യമായി യേശുക്രിസ്തുവിനെ സ്വീകരിച്ച് സ്നാനപ്പെട്ടു.
ഡിസംബര്‍ 5-ന് സംഘടിപ്പിച്ച ആത്മീയ യോഗത്തോടനുബന്ധിച്ചായിരുന്നു ഈ ശുശ്രൂഷ നടന്നത്. അര്‍ജന്റീനയിലെ ക്രിസ്ത്യന്‍ അലയന്‍സ് ഓഫ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചസിന്റെ (എസിഐഇആര്‍എ) പിന്തുണയോടെയായിരുന്നു ശുശ്രൂഷകള്‍ നടന്നത്.
അര്‍ജന്റീനയിലെ ഏറ്റവും നലിയ പ്രവിശ്യാ പോലീസ് സേനയ്ക്കുള്ളില്‍ സുവിശേഷ വിശ്വാസത്തിന്റെ അപൂര്‍വ്വവും വളരെ ദൃഢവുമായ ഒരു ശുശ്രൂഷയായിരുന്നു സ്നാന ശുശ്രൂഷ.
സുരക്ഷാ സേവനങ്ങളില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുന്ന പുരുഷന്മാരെയും സ്ത്രീകളെയും മതനേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാപന പ്രതിനിധികള്‍ എന്നിവരെയും ഒരുമിച്ച് കൊണ്ടുവന്ന ഒരു ആത്മീയ പരിപാടിയായിരുന്നു ഇത്.
സ്നാന ശുശ്രൂഷയോടനുബന്ധിച്ച് ക്രിസ്തുവിനോട് ചേര്‍ന്നവര്‍ തങ്ങളുടെ വിശ്വാസത്തിന്റെ പരസ്യമായ സാക്ഷ്യവും നല്‍കി. ചടങ്ങില്‍ എസിഐഇആര്‍എയുടെ ദേശീയ എക്സിക്യൂട്ടീവ് കൌണ്‍സില്‍ അംഗങ്ങളും പ്രവിശ്യ പാസ്റ്ററല്‍ കൌണ്‍സിലുകളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
സംഘടനയുടെ അദ്ധ്യക്ഷന്‍ ക്രിസ്ത്യന്‍ ഹാഫ്റ്റും ആയിരുന്നു. ബ്യൂണസ് അയേഴ്സ് പ്രൊവിന്‍ഷ്യല്‍ പോലീസിന്റെ ഇവാഞ്ചലിക്കല്‍ ചാപ്ളിന്‍സി ചാപ്ളിന്‍ ഡീഗോ എസ്പിന്‍ഡോളും പ്രവര്‍ത്തകരും നടത്തിയ തുടര്‍ച്ചയായ സുവിശേഷീകരണ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇത്രയും പേര്‍ സ്നാനമേല്‍ക്കാനിടയായതെന്ന് സംഘാടകര്‍ പറഞ്ഞു.
ചടങ്ങില്‍ സുരക്ഷാ മന്ത്രി ജാവിയര്‍ അലോണ്‍ഡോ, പ്രവിശ്യാ പോലീസ് മേധാവി ജാവിയര്‍ വില്ലാര്‍, ഉപദേശക മേധാവി ക്രിസ്റ്റീഡ അല്‍മാരസ്, മതകാര്യ ഡയറക്ടര്‍ ജുവാന്‍ ടോ റെയ്റോ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ അര്‍ജന്റീനയിലെ 62 ശതമാനം പേര്‍ റോമന്‍ കത്തോലിക്കരാണെന്നും 15 ശതമാനം മാത്രമാണ് സുവിശേഷ വിഹിത സഭകളെയന്നും പറയുന്നു. കത്തോലിക്കരില്‍നിന്നും രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട വരുന്നവരുടെ എണ്ണം കൂടിവരികയാണ്.

