മണ്‍പാത്ര ലിഖിത ശകലം ബൈബിള്‍ സംഭവം ശരിവയ്ക്കുന്നു

മണ്‍പാത്ര ലിഖിത ശകലം ബൈബിള്‍ സംഭവം ശരിവയ്ക്കുന്നു

Asia Breaking News Top News

യെരുശലേമില്‍ കണ്ടെടുത്ത മണ്‍പാത്ര ലിഖിത ശകലം ബൈബിള്‍ സംഭവം ശരിവയ്ക്കുന്നു

യിസ്രായേല്‍ പുരാവസ്തു അതോറിട്ടി സിറ്റി ഓഫ് ഡേവിഡ് ഫൌണ്ടേഷനുമായി സഹകരിച്ച് നടത്തിയ ഉല്‍ഖനനത്തിനിടെ ബൈബിള്‍ ചരിത്ര സംഭവം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്ന തെളിവുകള്‍ അടങ്ങിയ ഒരു അമൂല്യ ശേഖരം കണ്ടെത്തി.

അസീറിയന്‍ സാമ്രാജ്യവും യഹൂദ രാജാവും തമ്മിലുള്ള ആശയ വിനിമയം തെളിയിക്കുന്ന ഒരു പുരാവസ്തു പടിഞ്ഞാറന്‍ മതിലിനടുത്തുനിന്നും ലഭിക്കുകയുണ്ടായി. 2.5 സെന്റീമീറ്റര്‍ മാത്രം വലിപ്പമുള്ളതും അക്കാഡിയന്‍ ഭാഷയില്‍ ക്യൂണിഫോം ലിഖിതം ഉള്‍ക്കൊള്ളുന്നതുമായ ചെറിയ മണ്‍പാത്രശകലമാണ് ഗവേഷകര്‍ കണ്ടെടുത്തത്.

ഇത് പരിശോധിച്ച് പഠിച്ച ഡോ. ഫിലിപ്പ് വുക്കോസവോവിച്ച്, ഡോ. അനറ്റ് കോഹന്‍, വെയ്ന്‍ ബര്‍ഗര്‍, ബാര്‍ ഇലാന്‍ സര്‍വ്വകലാശാലയിലെ ഡോ. പീറ്റര്‍ സില്‍ബര്‍ഗ് എന്നിവര്‍ അസ്സീറിയോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍ യഹൂദ രാജാവില്‍നിന്ന് അസ്സീറിയന്‍ സാമ്രാജ്യം പ്രതീക്ഷിച്ചിരുന്ന കാലതാമസം നേരിട്ട പണമടയ്ക്കലിനെക്കുറിച്ചുള്ള പരാതിയുടെ വാക്കുകളാണിതെന്ന് സ്ഥിരീകരിച്ചു.

ഇതൊരു രാജകീയ മുദ്രയുടെ ഭാഗമാണെന്ന് വെളിപ്പെടുത്തി. അസ്സീറിയന്‍ രാജകീയ കോടതിക്കുവേണ്ടി ഒരു കത്തിനോ ഔദ്യോഗിക വിതരണത്തിനോ വേണ്ടി യുള്ള ഒരു മുദ്രണം.

രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ അപൂര്‍വ്വമായ ചരിത്ര തെളിവുകള്‍ 2 രാജാക്കന്മാര്‍ 18, 19 അദ്ധ്യായങ്ങളില്‍ വിവരിച്ചിരിക്കുനന്ന അസ്സീറിയന്‍ രാജാവായ സെന്‍ഹെരീബിനെതിരെ യഹൂദ രാജാവായ ഹിസ്ക്കിയാവ് നടത്തിയ കലാപം പോലുള്ള ഒരു നിര്‍ബന്ധ നികുതി പിരിവിനെ സൂചിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്.

2 രാജാ. 18: 14 പ്രകാരം ഹിസ്ക്കിയാവ് 300 താലന്ത് വെള്ളിയും 30 താലന്ത് സ്വര്‍ണ്ണവും നല്‍കേണ്ടതായിരുന്നു. ഒരു താലന്ത് ഏകദേശം 30 കിലോഗ്രാം ആയിരുന്നു.

മൊസൊപ്പൊട്ടോമിയയ്ക്കും യഹൂദ്യയ്ക്കും ഇടയിലുള്ള ഒരു കലണ്ടര്‍ പ്രകാരം ആവ് മാസത്തിലെ ആദ്യ ദിവസം ലിഖിതം ഒരു നിശ്ചിത തീയതി വ്യക്തമായിരുന്നു.

യെരുശലേമിന്റെ ഹൃദയ ഭാഗത്ത് ഒന്നാം ദൈവാലയ കാലഘട്ടത്തിലെ അസീറിയന്‍ ലിഖിതം കണ്ടേത്തിയത് ഏകദേശം 2700 വര്‍ഷങ്ങള്‍ക്കു മുമ്പ് യഹൂദ രാജ്യത്തിന്റെ തലസ്ഥാനം എന്ന നിലയില്‍ നഗരത്തിന്റെ പദവിയുടെയും ബൈബിള്‍ വിവരണം ശരി വയ്ക്കുന്നതാണെന്ന് യിസ്രായേല്‍ പൈതൃക വകുപ്പു മന്ത്രി റബ്ബി അമിച്ചായ് എലിയാഹു പറഞ്ഞു.