മുതിര്‍ന്നവര്‍ക്ക് പരിചരണം നല്‍കുന്നില്ലെങ്കില്‍ ഇഷ്ടദാനം റദ്ദാക്കും: ഡല്‍ഹി ഹൈക്കോടതി
മുതിര്‍ന്ന പൌരന്മാര്‍ക്ക് പരിചരണവും അടിസ്ഥാന സൌകര്യങ്ങളും നല്‍കുന്നില്ലെങ്കില്‍ ഇഷ്ടദാനം റദ്ദാക്കാന്‍ കഴിയുമെന്ന് ഡല്‍ഹി ഹൈക്കോടതി.
ഇഷ്ടദാനത്തിലൂടെ കുടുംബാംഗങ്ങള്‍ക്ക് മുതിര്‍ന്ന പൌരന്മാരില്‍നിന്ന് സ്വത്ത് കൈമാറ്റം ചെയ്യുമ്പോള്‍ അവര്‍ക്ക് ആവശ്യമായ കരുതലും പരിചരണവും ഒരുക്കാന്‍ ഗുണഭോക്താക്കള്‍ ബാദ്ധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി.
അല്ലാത്തപക്ഷം ഇഷ്ടദാനത്തിലെ സ്വത്തു കൈമാറ്റവുമായി ബന്ധപ്പെട്ട നിയമപരമായ രേഖകള്‍ റദ്ദാക്കും. ജസ്റ്റിസ് തുഷാ റാവു ഗഡേല എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
88 വയസുള്ള സ്ത്രീ 2015-ല്‍ മരുമകള്‍ക്ക് ഇഷ്ടദാനമായി നല്‍കിയ വസ്തു സംബന്ധിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിധി. സ്വത്ത് കൈമാറ്റം നടന്നശേഷം മരുമകളുടെ പെരുമാറ്റത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി.
അടിസ്ഥാന സൌകര്യങ്ങളും മറ്റു കാര്യങ്ങളും വൃദ്ധയായ അമ്മയ്ക്ക് മരുമകള്‍ നിഷേധിച്ചു. തുടര്‍ന്ന് അവര്‍ സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പ്രകാരം മെയ്ന്റനന്‍സ് ട്രൈബ്യൂണലിനെ സമീപിച്ചു.
കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍നിന്നു സമാന ഉത്തരവ് 80 വയസുള്ള മാതാവിനു അനുകൂലമായി വന്നിരുന്നു.

