ചാറ്റ് ജിപിടി ഉപയോഗിക്കുന്നവരില്‍ മനോവിഭ്രാന്തിയും ആത്മഹത്യാ ചിന്തകളും പ്രകടിപ്പിക്കുന്നവരെ തിരിച്ചറിയുന്നു
ചാറ്റ് ജിപിടി യൂസേഴ്സുമാരുടെ മനോവിഭ്രാന്തിയും ആത്മഹത്യാ ചിന്തകളും ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ അവസ്ഥകളുടെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്ന ഡാറ്റാ പുറത്തുവിട്ട് ഓപ്പണ്‍ എഐ.
ഒരു നിശ്ചിത ആഴ്ചയില്‍ സജീവമായ ചാറ്റ് ജിപിടി ഉപഭോക്താക്കളില്‍ 0.07 ശതമാനം ആളുകളാണ് ഇത്തരത്തിലുള്ള മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍.
അവരുടെ എഐ ചാറ്റ് ബോട്ട് ഈ സെന്‍സിറ്റീവ് സംഭാഷണങ്ങള്‍ തിരിച്ചറിഞ്ഞു പ്രതികരിക്കുന്നുണ്ടെന്നും ഓപ്പണ്‍ എഐ ചൂണ്ടിക്കാട്ടി.
ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വങ്ങളാണെന്നും ഓപ്പണ്‍ എഐ അഭിപ്രായപ്പെടുമ്പോള്‍ എന്നാല്‍ ഒരു ചെറിയ ശതമാനം എന്നു പറയുന്നത് പോലും ലക്ഷക്കക്കിനു ആളുകളാകാം എന്നു വിമര്‍ശിക്കുന്നവര്‍ പറയുന്നു.
അടുത്തിടെ ചാറ്റ് ജിപിടി 800 ദശലക്ഷം പ്രതിവാരം സജീവ ഉപഭോക്താക്കളില്‍ എത്തിയെന്ന് ഡോസ് സാം ആര്‍ട്ട്മാന്‍ അവകാശപ്പെടുന്നു.
മനോവിഭ്രാന്തി പ്രകടിപ്പിക്കുന്നവരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തതോടെ കമ്പനിക്ക് ഉപദേശം നല്‍കുന്നതിനായി ലോകമെമ്പാടുമുള്ള വിദഗ്ദ്ധരുടെ ഒരു ശൃംഖല നിര്‍മ്മിച്ചതായും കമ്പനി പറയുന്നു.
60 രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്തിട്ടുള്ള 170-ലേറെ സൈക്യാട്രിസ്റ്റുകള്‍, ഡൈക്കോളജിസ്റ്റുകള്‍, പ്രൈമറി കെയര്‍ ഫിസിഷ്യന്മാര്‍ എന്നിവര്‍ ആ വിദഗ്ദ്ധരില്‍ ഉള്‍പ്പെടുന്നുവെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

